മലയാളി പ്രേക്ഷകര്‍ക്ക് വളരെയേറെ പ്രിയങ്കരമായ താരമാണ് നടി നവ്യ നായര്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്ക് വച്ച ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.ജീവിതത്തിലും സ്‌ക്രീനിലുമായി എന്നും ഇഷ്ടം കവര്‍ന്ന പ്രിയതാരങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് നടി നവ്യ നായര്‍. കല്യാണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാണ്‍ നവരാത്രിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങളെല്ലാം.
രണ്‍ബീര്‍ കപൂര്‍, പ്രഭു, ജയറാം- പാര്‍വതി, മാധവന്‍, നാഗാര്‍ജുന, സ്‌നേഹ- പ്രസന്ന എന്നിവരെല്ലാം കല്യാണ്‍ നവരാത്രിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
എല്ലാ വര്‍ഷവും മുടങ്ങാതെ കല്യാണ്‍ ജ്യുവലേഴ്സിന്റെ വസതിയില്‍ സിനിമാ, രാഷട്രീയ,സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് നവരാത്രി ആഘോഷങ്ങള്‍ നടക്കാറുണ്ട്.ഓറഞ്ച് നിറമുള്ള സാരിയില്‍ പിംഗ് ബ്ലൗസും അണിഞ്ഞ് അതീവസുന്ദരിയായാണ് നവ്യ നവരാത്രി ആഘോഷത്തില്‍ കടന്നു എത്തുന്നത്. അതിമനോഹരമായ ആഘോഷത്തില്‍ എല്ലാവരും പങ്കാളിയാവുകയും എല്ലാവരും ഒത്തുചേര്‍ന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത് ഒത്തിരി നേരം സന്തോഷം പങ്കിട്ടുമാണ് താരങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്.
എന്റെ ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മറക്കുവാന്‍ സാധ്യമാകാത്ത നവരാത്രി ആഘോഷമാണ് ഇത്... എന്റെ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ് '. എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷം നേരം കൊണ്ടാണ് ഓരോ മലയാളി പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്. നവരാത്രി ആഘോഷം തകര്‍ത്ത് മറച്ചില്ലേ...എന്നിങ്ങനെ അനേകം രസകരമായ കമന്റുകളാണ് താരം പങ്കുവെച്ച ചിത്രത്തിന് താഴെ കടന്നുവരുന്നത്.