Latest News

ഞാന്‍ ഇന്ന് എന്റെ മുത്തച്ഛനോടൊപ്പം സ്റ്റേജില്‍ ഇരുന്നു ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നു;അത് തന്നെ പുരോഗതിയുടെ അടയാളമാണ്;  എല്ലാകാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നുവെന്നതില്‍ ഞാന്‍ ഭാഗ്യവതി; അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ വാക്കുകള്‍ കൈയ്യടി നേടുമ്പോള്‍

Malayalilife
 ഞാന്‍ ഇന്ന് എന്റെ മുത്തച്ഛനോടൊപ്പം സ്റ്റേജില്‍ ഇരുന്നു ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നു;അത് തന്നെ പുരോഗതിയുടെ അടയാളമാണ്;  എല്ലാകാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നുവെന്നതില്‍ ഞാന്‍ ഭാഗ്യവതി; അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ വാക്കുകള്‍ കൈയ്യടി നേടുമ്പോള്‍

ച്ചന്‍ കുടുംബത്തിലെ എല്ലാവരും സിനിമയുടെ വഴികളില്‍ സഞ്ചരിച്ചപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മുന്നോട്ട് പോകാന്‍ ആഗ്രഹിച്ച ഒരാളായിരുന്നു നവ്യ നവേലി നന്ദ എന്ന ഇരുപ്പത്തിനാല്കാരി. അമിതാഭ് ബച്ചന്റെ കൊച്ചു മകള്‍ എന്ന സ്റ്റാര്‍ കിഡ് എന്ന പദവിയില്‍ ഇരിക്കുമ്പോഴും താരപരിവേഷങ്ങളിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് നവ്യ. ചെറു പ്രായത്തില്‍ തന്നെ സംരംഭകയുടെ അടുത്തിടെ നവ്യ നവേലി നന്ദയും മുത്തച്ഛന്‍ അമിതാഭ് ബച്ചനും ആര്‍ത്തവത്തെയും ആര്‍ത്തവ വിലക്കിനെയും പറ്റി നടത്തിയ ചര്‍ച്ച വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ആര്‍ത്തവത്തെ കുറിച്ചും സ്വന്തം ശരീരത്തെ കുറിച്ചും തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന ഒരു കുടുംബാന്തരീക്ഷമല്ല, ഇപ്പോഴും പല പെണ്‍കുട്ടികള്‍ക്കുമുള്ളതെന്ന് പരിപാടിയില്‍ പങ്കെടുത്ത രശ്മിക മന്ദാന പറഞ്ഞു. രശ്മികയുടെ അഭിപ്രായത്തെ പിന്തുണച്ച അമിതാഭ് ബച്ചന്‍ ആര്‍ത്തവത്തെ ഒരു പെണ്‍കുട്ടിയുടെ പുനരുദ്ധാരണമായി കണക്കാക്കണം എന്നു പറഞ്ഞു. മുത്തച്ഛന്‍ പറഞ്ഞതു പോലെ ജീവിതത്തിന്റെ അടയാളപ്പെടുത്തലാണ് ആര്‍ത്തവം

ആര്‍ത്തവം നമ്മള്‍ മറച്ചു വയ്‌ക്കേണ്ട ഒന്നല്ല. ആര്‍ത്തവം എന്നത് നിഷിദ്ധമായ ഒരു കാര്യമാണെന്നായിരുന്നു കുറച്ചുകാലം മുന്‍പുവരെയുള്ള ധാരണ. പക്ഷേ, ഇപ്പോള്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. ഞാന്‍ ഇന്ന് എന്റെ മുത്തച്ഛനോടൊപ്പം സ്റ്റേജില്‍ ഇരുന്നു ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്നു, അത് തന്നെ പുരോഗതിയുടെ അടയാളമാണ്. ഇന്ന് നമ്മള്‍ ഒരു പ്ലാറ്റ്ഫോമില്‍ ഇരുന്ന് ആര്‍ത്തവത്തെ കുറിച്ച് തുറന്നു സംസാരിക്കുന്നതും ഒരുപാടുപേര്‍ നമ്മളെ കാണുന്നതും സ്ത്രീ എന്ന നിലയില്‍ മാത്രമല്ല, ഒരു രാജ്യമെന്ന നിലയിലും നമ്മള്‍ പുരോഗമിച്ചു എന്നാണ് വ്യക്തമാക്കുന്നത്.'- നവ്യ പറഞ്ഞു.

ആര്‍ത്തവവുമായി ബന്ധപ്പെട്ട ഈ സംഭാഷണത്തില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പങ്കാളികളാകുന്നു എന്നത് സമൂഹം പുരോഗതിയുടെ പാതയില്‍ സഞ്ചരിച്ചു തുടങ്ങി എന്നതിനുള്ള തെളിവാണെന്നും നവ്യ നന്ദ പറഞ്ഞു. 'വീട്ടില്‍ നിന്നു തന്നെ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ തുടങ്ങണം. തങ്ങളുടെ ശരീരത്തില്‍ വളരെ സുരക്ഷിതരാണെന്ന് സ്ത്രീകള്‍ക്കു വീട്ടിനുള്ളില്‍ നിന്നു തന്നെ തോന്നണം. വീട്ടില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് സമൂഹത്തില്‍ ഒരു സ്ത്രീയെ ആത്മവിശ്വാസമുള്ള കരുത്തയായ വ്യക്തിയായി മാറ്റാന്‍ സഹായിക്കുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. എല്ലാകാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.'- നവ്യ പറഞ്ഞു.

navya naveli nanda says menstruation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES