മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് നരേന്‍. കൈദിക്ക് പിന്നാലെ ലോകേഷ് കനകരാജിന്റെ വിക്രം സിനിമയിലും നരേന്‍ ഭാഗമായിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ഉലകനായകന്‍ കമല്‍ ഹാസന്‍ കൊച്ചിയില്‍ എത്തിയത്. വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രീ ലോഞ്ച് ഇവെന്റിനാണ് കമല്‍ ഹാസന്‍ കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയ കമല്‍ ഹാസനൊപ്പം നരേനും ഉണ്ടായിരുന്നു. ഇപ്പോഴിതാ, കമല്‍ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നരേന്‍.
കമല്‍ ഹാസനൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഞാന്‍ എന്നെന്നും മനസ്സില്‍ ചേര്‍ത്ത് വെക്കുന്ന യാത്രഎന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ കമല്‍ ഹാസനും, നരേനും ആരാധകരെ ഇളകിമറിച്ചാണ് മടങ്ങിയത്. താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയില്‍ സൂര്യയുടെ സാന്നിദ്ധ്യം കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ജൂണ്‍ മൂന്നിനാണ് വിക്രം തിയേറ്ററുകളില്‍ എത്തുന്നത്.