Latest News

വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്ന തീരുമാനത്തെ മലയാളത്തിലെ നടന്മാരടക്കമുള്ളവർ പ്രശംസിച്ചു;നാലഞ്ചു കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ട്; സ്‌കിൻ ലൈറ്റനിങ് ചെയ്തിട്ടുണ്ടെന്നും ചർമ്മത്തിന്റെ നിറം വെളുപ്പിക്കാനുള്ള ക്രീമുകളും കെമിക്കലുകളും ഉപയോഗിച്ചിട്ടുണ്ടെന്നതും സത്യമല്ല; നിലപാടുകൾ തുറന്ന് പറഞ്ഞ് നമിതാ പ്രമോദ്

Malayalilife
വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്ന തീരുമാനത്തെ മലയാളത്തിലെ നടന്മാരടക്കമുള്ളവർ പ്രശംസിച്ചു;നാലഞ്ചു കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ട്; സ്‌കിൻ ലൈറ്റനിങ് ചെയ്തിട്ടുണ്ടെന്നും ചർമ്മത്തിന്റെ നിറം വെളുപ്പിക്കാനുള്ള ക്രീമുകളും കെമിക്കലുകളും ഉപയോഗിച്ചിട്ടുണ്ടെന്നതും സത്യമല്ല; നിലപാടുകൾ തുറന്ന് പറഞ്ഞ് നമിതാ പ്രമോദ്

ലയാള സിനിമയിൽ ബാലതാരമായെത്തി നായികയായി മാറിയ താരമാണ് നമിതാ പ്രമോദ്. ഒട്ടെറെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടി വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കുമെന്ന് മുമ്പും തുറന്ന് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ക്ലബ് എഫുമായി നടത്തിയ അഭിമുഖത്തിൽ വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുമെന്ന തന്റെ തീരുമാനത്തെ മലയാളത്തിലെ നടന്മാരടക്കമുള്ളവർ പ്രശംസിച്ചുവെന്ന് നടി വ്യക്തമാക്കി.

താൻ കുടുംബജീവിതത്തിനു വില കല്പിക്കുന്നയാളാണെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും നമിത പറയുന്നു. മാത്രമല്ല, കുട്ടികളെ നന്നായി നോക്കുന്ന ഒരമ്മയാകാനാണ് തനിക്ക് ഇഷ്ടമെന്നും നമിത പറഞ്ഞു.'വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോൾഅറുപത് എഴുപതു ദിവസം വീട്ടിൽ നിന്നും മാറിനിൽക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാൽ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളർന്നതുകൊണ്ടായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്.

അതിനാൽ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോൾ നല്ലൊരമ്മയാകണമെന്ന്. . കുറേപേർ എന്റെയടുത്ത് പറഞ്ഞു വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടന്മാർ അടക്കം എന്നോട് പറഞ്ഞിട്ടുണ്ട്'- നമിത വ്യക്തമാക്കി.നാലഞ്ചു കൊല്ലത്തിനുള്ളിൽ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാദ്ധ്യതയുണ്ടെന്നും നമിത പറഞ്ഞു. ജീവിതത്തിൽ അങ്ങനെ പ്രാധാന്യമർഹിക്കുന്ന ഒരാളു വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് താരത്തിന്റെ നിലപാട്.

താൻ സ്‌കിൻ ലൈറ്റനിങ് ചെയ്തിട്ടുണ്ടെന്നും ചർമ്മത്തിന്റെ നിറം വെളുപ്പിക്കാനുള്ള ക്രീമുകളും കെമിക്കലുകളും ഉപയോഗിച്ചിട്ടുണ്ടെന്നും സിനിമാമേഖലയിൽ .ഒരു കിംവദന്തി പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അതു സത്യമല്ലെന്നും നമിത വ്യക്തമാക്കി. 'വെറുതെ ആവശ്യമില്ലാത്ത പണിക്കെന്തിനാ പോകുന്നത്.

ഇതിന്റെ പാർശ്വഫലങ്ങളെന്തൊക്കെയെന്ന് എനിക്കറിയില്ല. സ്വാഭാവിക രൂപം പോരെ? വെറുതെ അത്തരം പണികൾക്കൊക്കെ പോയി വൃക്കയ്ക്കും കരളിനുമൊക്കെ ആപത്ത് വരുത്തിവയ്ക്കണോ?'.പക്ഷേ മലയാളത്തിലെ പല അഭിനേതാക്കളും അതുപയോഗിച്ചിട്ടുണ്ടെന്ന് തനിക്കറിയാമെന്നും നമിത പറഞ്ഞു..

Read more topics: # namitha pramod,# malayalam movie,# wedding
namitha pramod say about wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക