Latest News

ഇഷ്ടം രാജ്യത്തിനകത്തുളള മനോഹരമായ സ്ഥലങ്ങള്‍ കാണാന്‍; വിമാനയാത്ര താത്പര്യമില്ലാത്തിന് കാരണം പറഞ്ഞ് നമിത പ്രമോദ് 

Malayalilife
ഇഷ്ടം രാജ്യത്തിനകത്തുളള മനോഹരമായ സ്ഥലങ്ങള്‍ കാണാന്‍; വിമാനയാത്ര താത്പര്യമില്ലാത്തിന് കാരണം പറഞ്ഞ് നമിത പ്രമോദ് 

കുട്ടിക്കാലം മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമാണ് നടി നമിത പ്രമോദ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇപ്പോള്‍ മുന്‍നിര നായകന്‍മാരുടെ നായികയായിട്ടാണ് തിളങ്ങുന്നത്. ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ മുന്‍നിര നടന്‍മാരുടെ എല്ലാം നായികയായി നമിത അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തി കുറച്ചു നാളുകള്‍ക്കുളളില്‍ തന്നെ മുന്‍നിര നടിയായി മാറാന്‍ നമിത പ്രമോദിന് കഴിഞ്ഞിട്ടുണ്ട്.

അഭിനയം പോലെ തന്നെ യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് നമിത പ്രമോദ്. അഭിനയത്തോട് പാഷനാണെങ്കില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യാത്രയോടാണെന്നാണ് നടി പറയുന്നത്. എന്നാല്‍ വിമാന യാത്രകളോട് നമിത പ്രമോദിന് അത്ര താല്പര്യമില്ല. അതിനുള്ള കാരണവും താരം വെളിപ്പെടുത്തിയിട്ടുണ്ട്. 

വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തുള്ള മനോഹരമായ സ്ഥലങ്ങള്‍ കാണാനാണ് കൂടുതല്‍ ഇഷ്ടമെന്നാണ് താരം പറയുന്നത്. വിമാനയാത്ര തനിക്ക് അത്രയ്ക്ക് താത്പര്യമില്ലെന്നും 12-13 മണിക്കൂര്‍ വരെ യാത്രചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം പറയുന്നു. മാത്രമല്ല, വിമാനത്തില്‍ കയറിയാല്‍ താന്‍ പെട്ടന്ന് ഉറങ്ങിപോകുമെന്നുമാണ് നമിത പറയുന്നത്. യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങണമെന്നതാണ് വലിയ ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

Read more topics: # namitha pramod,# about travelling
namitha pramod about travelling

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക