സാധാരണ സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി സന്തുഷ്ടമായ കുടുംബജീവിതങ്ങളുടെ കഥയാണ് മഴവില്‍ മനോരമയിലെ സീരിയലുകള്‍ പറയുന്നത്. മനോരമ ആഴ്പ്പതിപ്പിലെ കഥകളാണ് പലപ്പോഴും മനോഹരമായ സീരിയലുകളായി ആവിഷ്‌കരിക്കപ്പെടാറുളളത്. ഇപ്പോള്‍ ചാനലില്‍ ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുന്ന സീരിയലാണ് നാമം ജപിക്കുന്ന വീട്. പ്രേക്ഷകര്‍ ഏറ്റെടുത്ത ഭ്രമണം പരമ്പരയില്‍ അമ്മയും മകളുമായി വേഷമിട്ട ലാവണ്യയും സ്വാതിയും ഒപ്പം മനോജ് കുമാറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പരമ്പരയില്‍ ഗോപിക എന്ന കുസൃതിക്കുട്ടിയായി അഭിനയിക്കുന്ന താരമാണ് സാനിയ ബാബു.
അഭിനയിക്കാന്‍ എത്തിയശേഷം തുടക്ക കാലത്ത് തന്നെ മമ്മൂട്ടിക്കും ജയറാമിനും ഒപ്പം ഭാഗ്യം ലഭിച്ചയാളാണ് സാനിയ. ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും. അതിനുശേഷം ഇപ്പോള്‍ സീരിയല്‍ ലോകത്ത് സജീവമാണ് സാനിയ. നാമം ജപിക്കുന്ന വീട് എന്ന പരമ്പരയില്‍ ചേച്ചിമാരുടെ സ്വന്തം അനിയത്തിക്കുട്ടിയായ ഗോപിക എന്ന കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിക്കുന്നത്. തൃശൂര്‍ സ്വദേശിയാണ് സാനിയ. അച്ഛനും അമ്മയും സഹോദരനുമടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. അച്ഛന് ചെരുപ്പ് ബിസിനസാണ്. തൃശൂര്‍ സെന്റ്. ജോസഫ്സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് സാനിയ.
അഭിനയത്തിന് പുറമെ നൃത്തവും പാഷനാണ്. എന്നാല്‍ പഠിത്തത്തിലും സാനിയ പിന്നോട്ടല്ല. അഭിനയിക്കാന്‍ പോകുന്നതിനാല്‍ വീട്ടുകാരും സ്‌കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ സാനിയയ്ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ഇന്‍സ്റ്റയില്‍ സജീവമായ സാനിയ ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. പതിമൂവായിരത്തിലേറെ ഫോളോവേഴ്സും സാനിയയ്ക്കുണ്ട്.സീരിയല്‍ സെറ്റില്‍ സ്വാതിചേച്ചിയുമായാണ് തനിക്കേറെ അടുപ്പമെന്ന് പറയുകയാണ് സാനിയ.