കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് നടന്‍ നാദിര്‍ഷയുടെ മകളുടെ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളുമായിരുന്നു. മൂന്നു ദിവസമായിട്ടാണ് ചടങ്ങുകള്‍ നടന്നത്. ഇന്നലെയായിരുന്നു വിവാഹം. ആര്‍ഭാടമായിട്ടാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. എന്നാല്‍ നിക്കാഹിന് മുമ്പായി വലിയൊരു പ്രതിസന്ധി നടനും കുടുംബവും നേരിട്ടതിനെക്കുറിച്ചാണ് വാര്‍ത്തകളെത്തുന്നത്.
മറ്റൊന്നുമല്ല നാദിര്‍ഷയും കുടുംബവും മകളുടെ വിവാഹാവശ്യത്തിനുള്ള ആഭാരണങ്ങളും വസ്ത്രങ്ങളും അടങ്ങുന്ന ബാഗ് ട്രെയിനില്‍ വെച്ച് മറന്നു. എന്നാല്‍ റെയില്‍വേ ജീവനക്കാരുടെ സമയോചിത ഇടെപെടലിലൂടെ ആ പ്രതിസന്ധി നാദിര്‍ഷയും കുടുംബവും മറികടക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഐഷയുടെ വിവാഹത്തിന് വേണ്ടി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്‌സപ്രസില്‍ കാസര്‍കോട് എത്തിയത്. തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ശേഷം കുടുംബം ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍ത്തത്. ഈ സമയം ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു.
വളരെ പെട്ടെന്ന് തന്നെ നാദിര്‍ഷ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. എ വണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. അപ്പോള്‍ തന്നെ ആര്‍ പി എഫ് ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ തന്നെ കോച്ച് പരിശോധിച്ചു.
കാസര്‍കോടിനും കുമ്പളയ്ക്കും ഇയില്‍ എത്തിയപ്പോള്‍ 41-ാമത്തെ സീറ്റിന് അടിയില്‍ നിന്നും ബാഗ് കണ്ടെത്തുകയായിരുന്നു.ഈ സമയം കോച്ചില്‍ മറ്റ് ആരും ഉണ്ടായിരുന്നില്ല. വണ്ടിയില്‍ സ്‌പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി.പെട്ടി തിരികെ നല്‍കുമ്പോള്‍ മുരളീധരന്റെ മുഖത്ത് നിറയെ സന്തോഷമായിരുന്നു. അത് സ്വീകരിക്കുമ്പോള്‍ നാദിര്‍ഷയ്ക്കും കുടുംബത്തിനും മനസ് നിറയെ നന്ദിയും. ന്നൊല്‍ ഇത്രയും പണക്കാരയ കുടുംബം ആഭരണങ്ങള്‍കൊണ്ട് ട്രെയിനില്‍ വരുമോ എന്നും ഇങ്ങനെയാക്ക സംഭവിക്കുമോ എന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്.