മലയാളി പ്രേക്ഷകര്‍ക്ക് വളരെയധികം സുപരിചിതയായ വ്യക്തിയാണ് നടി മൈഥിലി. വളരെ കുറച്ചു കഥാപാത്രങ്ങളില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരി തന്നെയാണ്. നടി മൈഥിലി തന്റെ ഏറ്റവും സന്തോഷകരമായ നാളുകളിലൂടെ കടന്ന് പോവുകയാണ്. ഇപ്പോഴിത വനിതാ ദിനത്തോട് അനുബന്ധിച്ച് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി.
എന്നാല്‍ മകന്റെ മുഖം ബ്ലെര്‍ ചെയ്തിരിക്കുകയാണ്. കുഞ്ഞിനെ കൈയ്യിലെടുത്ത് കൊഞ്ചിക്കുന്ന മൈഥിലിയാണ് ചിത്രങ്ങളിലുള്ളത്. ഒരു സ്ത്രീ ഉള്ളിടത്ത് മാന്ത്രികതയുണ്ട്. പ്രിയപ്പെട്ടവരെ വനിതാദിനാശംസകള്‍... എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മൈഥിലി കുറിച്ചത്.
അതേസമയം മൈഥിലി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചതോടെ നിരവധി പേര്‍ കമന്റുമായി എത്തി. ചിലര്‍ മൈഥിലി കുഞ്ഞിന്റെ മുഖം മറച്ചതിലുള്ള പരിഭവമാണ് ഏറെയും ആരാധകര്‍ പങ്കുവെച്ചത്. കുഞ്ഞിന്റെ മുഖം എന്തിനാണ് മറച്ചത്...? എല്ലാവര്‍ക്കും കുഞ്ഞിനെ കാണാന്‍ ഇഷ്ടമാണ്, ഫേസ് റിവീല്‍ ചെയ്തൂടെ കുഞ്ഞാവയെ കാണാന്‍ കൊതിയുണ്ട് എന്നിങ്ങനെ എല്ലാമാണ് കമന്റ് വന്നത്.
നേരത്തെ മൈഥിലിയുടെ കുഞ്ഞിന്റെ നൂല് കെട്ട് വിശേഷങ്ങളെല്ലാം വൈറലായിരുന്നു. തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്. ഓണാശംസകള്‍.... ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നാണ് മൈഥിലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം അന്ന് പങ്കുവെച്ചിരുന്നു.
കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലി അഭിനയിച്ച് റിലീസ് ചെയ്ത ശ്രദ്ധേയ ചിത്രങ്ങള്‍. മൈഥിലിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ ചട്ടമ്പിയാണ്. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്.