കഴിഞ്ഞ വര്‍ഷം സോഷ്യല്‍മീഡിയ ആഘോഷിച്ച താര വിവാഹങ്ങളില്‍ ഒന്നായിരുന്നു നടി മൈഥിലിയുടേത്. നടിയും ഗായികയുമായ മൈഥിലിയെ ആര്‍ക്കിടെക്ടായ സമ്പത്താണ് വിവാഹം ചെയ്തത്. ഇപ്പോള്‍ നടിക്ക് കുഞ്ഞ് പിറന്ന വാര്‍ത്തയും ചര്‍ച്ചയാവുകയാണ്.
മൈഥിലി കുഞ്ഞ് പിറന്ന വിശേഷം പങ്ക് വക്കും മുമ്പ് തന്നെ സോഷ്യല്‍മീഡിയയില്‍ കുഞ്ഞിനെ എടുത്തു നില്ക്കുന്ന നടിയുടെയും കുടുംബത്തിന്റെ ചിത്രം പുറത്ത് വന്നിരുന്നു.ഇരുവര്‍ക്കും ആണ്‍ കുഞ്ഞാണ്,നീല്‍ എന്നാണ് പേര്', എന്നും പ്രചരിച്ചു.പിന്നാലെയാണ് നടി തന്നെ ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചത്.നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തുകയുണ്ടായി.
മൈഥിലിയുടെ പുതിയ ചിത്രങ്ങള്‍ വൈറലായതോടെയാണ് മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്നാണോ ആരാധകര്‍ ചോദിക്കുന്നത്. ഏപ്രില്‍ 28ന് ഗുരുവായൂരില്‍ വെച്ചായിരുന്നു മൈഥിലിയുടെ വിവാഹം.
ഓണം സ്‌പെഷ്യല്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് താന്‍ ?ഗര്‍ഭിണിയാണെന്നും വൈകാതെ ഒരാള്‍ കൂടി തനിക്കും സമ്പത്തിനും സ്‌നേഹിക്കാനായി വരുമെന്നും മൈഥിലി അറിയിച്ചത്. 'എല്ലാവര്‍ക്കും ഓണാശംസകള്‍.'
ബ്രെറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ് താരം. ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, കേരള കഫെ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയവയാണ് മൈഥിലിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനെത്താനുള്ള സിനിമ.