Latest News

മൈഥിലിയുടെ രാജകുമാരന് ഒന്നാം പിറന്നാള്‍; മകന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കി താരം

Malayalilife
മൈഥിലിയുടെ രാജകുമാരന് ഒന്നാം പിറന്നാള്‍; മകന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കി താരം

പാലേരി മാണിക്യം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ ഒരാളാണ് മൈഥിലി. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൈത്രിയുടെ വിശേഷങ്ങള്‍ അന്വേഷിക്കുകയായിരുന്നു പ്രേക്ഷകര്‍. ഇപ്പോള്‍ ഒരു മറുപടി നല്‍കിയിരിക്കുകയാണ് മൈഥിലി. പ്രിയപ്പെട്ട മകന്റെ ഒന്നാം പിറന്നാള്‍ ആഘോഷ ചിത്രങ്ങളാണ് മറുപടിയായി നല്‍കിയിരിക്കുന്നത്. 2022 ഏപ്രില്‍ 28 നായിരുന്നു മൈഥിലിയുടെ വിവാഹം. ആര്‍ക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ഇവര്‍ക്കൊരു മകന്‍ ജനിച്ചതും മൈഥിലി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കായി അറിയിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകര്‍ക്കായി മൈഥിലി പങ്കുവച്ചിരിക്കുന്നത്. 

'ഞങ്ങളുടെ രാജകുമാരന്റെ അവിസ്മരണീയമായ 365 ദിവസങ്ങള്‍. നീ ജനിച്ചതില്‍ ഒരുപാട് സന്തോഷം. ജന്മദിനാശംസകള്‍' എന്നാണ് മൈഥിലി കുഞ്ഞിന്റെ ജന്മ ദിന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചിരിക്കുന്നത്. കുഞ്ഞിനും സമ്പത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് മൈഥിലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നീല്‍ സമ്പത്ത് എന്നാണ് മൈഥിലിയുട കുഞ്ഞിന്റെ പേര്. നീലന്‍ എന്നാണ് വീട്ടില്‍ വിളിക്കുന്നത് എന്ന് മൈഥിലി പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ജനിച്ച ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുവുകയാണ് മൈഥിലി.

ഇതേകുറിച്ച് മുന്‍പ് താരം സംസാരിച്ചിട്ടിട്ടുണ്ട്. 'ഭാര്യ എന്ന റോളില്‍ നിന്നും അമ്മ റോളിലേക്ക് മാറിയപ്പോള്‍ എനിക്ക് ക്ഷമ കൂടുതലായി. നേരത്തെയൊക്കെ എല്ലാ കാര്യങ്ങള്‍ക്കും എനിക്കൊരു ടൈം ഉണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. മാത്രമല്ല നീലന്റെ റൂട്ടീനാണ് എന്റെയും, അതുകൊണ്ട് തന്നെ വേറൊരാളെ വെച്ച് അവനെ നോക്കിപ്പിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. അവന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെ ചെയ്യുന്നതിലാണ് എനിക്ക് താല്‍പര്യം. കൂടാതെ അവന്റെ വളര്‍ച്ച എനിക്ക് നേരിട്ടറിയണം' എന്നായിരുന്നു സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്‍പ് മൈഥിലി പ്രതികരിച്ചിരുന്നത്. പൗര്‍ണ്ണമി ദിനത്തിലാണ് നീല്‍ ജനിച്ചത്. നീല്‍ എന്നത് ഗാലിക്, ഐറിഷ് വംശജരുടെ പേരാണ് എന്നും നീല്‍ എന്ന പേരിന് ചാമ്പ്യന്‍ , വിജയം, വികാരഭരിതമായ, ക്ലൗഡ് എന്നിങ്ങിനെ നിരവധി മനോഹരമായ അര്‍ത്ഥങ്ങള്‍' ഉണ്ടെന്നും മൈഥിലി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കൊടൈക്കനാലില്‍ ആണ് മൈഥിലി സെറ്റില്‍ ആയിരിക്കുന്നത്. ടൂറിസ്റ്റായി കൊടൈക്കനാലില്‍ പോയപ്പോള്‍ ഇഷ്ടപ്പെടുകയും പിന്നെ അവിടെ സ്ഥലം വാങ്ങിച്ച് സെറ്റിലാവുകയായിരുന്നു എന്ന് മൈഥിലി പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് മൈഥിലിയും സമ്പത്തും. അതേക്കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്. മൈഥിലിയുടെ ലീഗല്‍ ഫോര്‍മാലിറ്റീസും ഡോക്യുമെന്റേഷനുമൊക്കെ ചെയ്തിരുന്നൊരു വക്കീലിന് 150 ഏക്കര്‍ സ്ഥലമുണ്ടായിരുന്നു. ആ സ്ഥലത്ത് ഒരു ട്രീ ഹൗസ് നിര്‍മ്മിക്കാനെത്തിയതായിരുന്നു ആര്‍ക്കിടെക്ടായ സമ്പത്ത്. സസ്റ്റെയ്നബിള്‍ ബില്‍ഡിംഗ്സാണ് സമ്പത്ത് ചെയ്യുന്നത്. അങ്ങിനെയാണ് മൈഥിലി സമ്പത്തിനെ കാണുന്നതും പരിചയത്തില്‍ ആവുന്നതും. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സിംഗിളായിരുന്ന ഞങ്ങള്‍ അങ്ങനെയങ്ങ് ഒന്നിച്ചു എന്നായിരുന്നു മൈഥിലി വിവാഹത്തെക്കുറിച്ച് പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു മൈഥിലിയുടെയും സമ്പത്തിന്റെയും വിവാഹം.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mythili (@mythili_balachandran)

 

Read more topics: # മൈഥിലി
mythili son birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES