അന്തരിച്ച നടന്‍ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം 'മുകള്‍പ്പരപ്പ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ലാല്‍ ജോസ്, വിനീത് ശ്രീനിവാസന്‍ എന്നിങ്ങനെ സിനിമ മേഖലയിലെ അന്‍പതോളം പ്രമുഖ താരങ്ങള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് സിബി പടിയറയാണ്. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.പ്രണയവും പാരിസ്ഥിത വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രം കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ആണ് ഒരുക്കുന്നത്.
അപര്‍ണ ജനാര്‍ദ്ദനന്‍ നായികയാകുന്ന ചിത്രത്തില്‍ ശിവദാസ് മട്ടന്നൂര്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, ഊര്‍മിള ഉണ്ണി, ശരത് അമ്പാടി, ചന്ദ്രദാസന്‍ ലോകധര്‍മ്മി, മജീദ്, ബിന്ദു കൃഷ്ണ, രജിത മധു എന്നിവര്‍ക്കൊപ്പം നൂറോളം പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരന്‍മാരും അഭിനയിക്കുന്നുണ്ട്. ജ്യോതിസ് വിഷന്റെ ബാനറില്‍ ജയപ്രകാശന്‍ തവറൂല്‍ (ജെപി തവറൂല്‍) ആണ് ചിത്രം നിര്‍മിക്കുന്നത്. നിര്‍മ്മാതാവിന് പുറമെ ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയാണ് അദ്ദേഹം. ജോണ്‍സ് പനയ്ക്കല്‍, സിനു സീതത്തോട്, ഷമല്‍ സ്വാമിദാസ്, ബിജോ മോഡിയില്‍ കുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ, ലെജു നായര്‍ നരിയാപുരം എന്നിവരാണ് 'മുകള്‍പ്പരപ്പി'ന്റെ സഹ നിര്‍മ്മാതാക്കള്‍.
പാറ ഖനനത്തിന്റെ പ്രകമ്പനങ്ങള്‍ നിരന്തരം മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ 'ചാത്തുട്ടിപ്പെരുവണ്ണാന്റെ' അന്ത:സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം ചില പാരിസ്ഥിതിക വിഷയങ്ങളിലേക്കും വെളിച്ചം വീശുന്നു. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളില്‍ എത്തും.
ഷിജി ജയദേവന്‍, നിതിന്‍ കെ രാജ് എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ലിന്‍സണ്‍ റാഫേല്‍ ആണ്. ജെ പി തവറൂല്‍, സിബി പടിയറ എന്നിവരുടെ വരികള്‍ക്ക് പ്രമോദ് സാരംഗും ജോജി തോമസുമാണ് ഈണം പകരുന്നത്. അലന്‍ വര്‍ഗീസ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ശ്രീകുമാര്‍ വള്ളംകുളം, ഫിനാന്‍സ് കണ്‍ട്രോളര്‍ - ടി പി ഗംഗാധരന്‍, പ്രൊജക്റ്റ് മാനേജര്‍ - ബെന്നി നെല്ലുവേലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- പ്രവീണ്‍ ശ്രീകണ്ഠപുരം, ഡിടിഎസ് മിക്‌സിങ് - ജുബിന്‍ രാജ്, സ്റ്റുഡിയോ - മീഡിയ പ്ളസ് കൊച്ചി, വിസ്മയാസ് മാക്‌സ് തിരുവനന്തപുരം, പി ആര്‍ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.