സീതരാമം എന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിലൂടെ എല്ലാവര്ക്കും പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാല്‍ താക്കൂര്‍. ഹിന്ദി സീരിയലുകളിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മൃണാള്‍. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും പെട്ടെന്ന് വൈറലാകാറുണ്ട്.
ഇപ്പോഴിതാ മൃണാള്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ് വൈറലാകുന്നത്. നീല നിറമുള്ള ബിക്കിനി ധരിച്ച ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിനൊടൊപ്പം വേറെയും ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ലൂടെ പഹ്കുവച്ചിട്ടുണ്ട്. താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റും ലൈക്കുമായി രംഗത്തെത്തിയത്. 'എന്റെ സീത ഇങ്ങനെയല്ല', 'സീത ചതിച്ചു' എന്നിങ്ങനെ നിരവധി കമന്റുകള്‍ പോസ്റ്റിന് ലഭിക്കുന്നുണ്ട്.