അതീവ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലി അത്ഭുകരമായ രീതിയിലായിരുന്നു ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രി വാസത്തിനും വീട്ടിലെ വിശ്രമത്തിനും ശേഷം പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ച് വരുന്ന നടികുറച്ച് ദിവസം മുമ്പ് ബാലയെ കാണാന്‍ പോയിരുന്നു. ഇതിന്റെ വീഡിയോ ബാല ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തന്റെ വീട് ജപ്തി ഭീഷണിയിലാണെന്ന സങ്കടവും നടി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടയില്‍ ബാല ഒരു ചെക്ക് മോളിയ്ക്ക് നല്‍കിയിരുന്നു. അത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.ഇതിനുപിന്നാലെ പത്ത് ലക്ഷം രൂപയാണ് ബാല നല്‍കിയതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആരോഗ്യമുള്ള ആണ്‍മക്കള്‍ ഉണ്ടായിട്ടും അമ്മയെ പണിയ്ക്ക് വിടുകയാണെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉണ്ടായി. ഇതോടെ പ്രതികരണവുമായി മോളി കണ്ണമാലിയും മകനും രംഗത്തെത്തി.
'ഞാന്‍ ആശുപത്രിയില്‍ പോയ വഴിയാണ് ബാലയെ കാണാന്‍ പോയത്. എന്റെ ഈ വീടിന് ഒരു ജപ്തി നോട്ടീസ് വന്നപ്പോള്‍ ഒന്നു സഹായിക്കണേ മകനേ എന്ന് പറയാന്‍ പോയതാണ്. ഞാന്‍ അവിടെ ചെന്ന് ബാലയോട് സംസാരിച്ചു. ചേച്ചി മരണത്തില്‍ നിന്ന് തിരിച്ച് വന്നിട്ട് എന്നെ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ഒരുമിച്ച് ഒരുപാട് പടമൊക്കെ ചെയ്യണമെന്ന് പറഞ്ഞ് ജോളിയായിട്ടാണ് ആ കുഞ്ഞ് അന്ന് സംസാരിച്ചത്. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ ഇവന്റെയടുത്ത് ഒരു പന്ത്രണ്ടായിരം രൂപയും പിന്നെ അയ്യായിരം രൂപയുമൊക്കെ കൊടുത്തിരുന്നു. ബാലയുടെ അടുത്ത് ചെന്നപ്പോള്‍ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു.
ചേച്ചിക്ക് മരുന്ന് മേടിക്കാനും ചെലവിനും മാത്രമാണിതെന്നും പറഞ്ഞു. ചെന്നപ്പോള്‍ തന്നെ ചേച്ചി അയ്യായിരം വേണോ പതിനായിരം വേണമോ എന്നാണ് ചോദിച്ചത്. മകന്‍ തരുന്നത് എന്താന്ന് വച്ചാല്‍ ചേച്ചി സ്വീകരിക്കുമെന്ന് ഞാന്‍ മറുപടി കൊടുത്തു. അത്ര നല്ല തമാശയോട് കൂടിയാണ് സംസാരിച്ചത്. ആ കൊച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടേക്കുന്നത് കറക്ടായ കാര്യങ്ങളാണ്.
പിര'യുടെ ജപ്തി വന്നിട്ടുണ്ട് സഹായിക്കണമെന്ന് പറയാനാണ് വന്നതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ വേറെ ചതിയൊന്നുമില്ല. പിന്നെ ഈ ചാനലുകാര്‍ എങ്ങനെയാണ് ഇതിനകത്ത് ഇങ്ങനെ കേറ്റിവിട്ടതെന്ന് അറിയില്ല. ആ കൊച്ച് ആശുപത്രിയില്‍ കിടക്കുവാ. ഇല്ലായിരുന്നെങ്കില്‍ അവന്‍ ഇതിന് മറുപടി നല്‍കിയേനെ. ഒരുപാട് ആള്‍ക്കാരെ സഹായിക്കുന്ന മനുഷ്യനാണ് അവന്‍.' - മോളി കണ്ണമാലി വ്യക്തമാക്കി
'ആ ചെക്കിനകത്ത് പത്ത് ലക്ഷം രൂപയുണ്ടെന്നൊക്കെയാണ് പലരും പറയുന്നത്. രണ്ട് ആണ്‍മക്കളില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതി. പെട്ടെന്ന് ഇത്രയും തുക മറിക്കാനുള്ള സാമ്പത്തികമൊന്നും നമ്മുടെ കൈയിലില്ല. സാവകാശം കിട്ടിയാല്‍ ഞങ്ങള്‍ അടക്കും.'-മകന്‍ പ്രതികരിച്ചു.
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച നല്ലവരായ നാട്ടുകാരോട് നന്ദി പറയകുയാണ്. അഞ്ഞുറായാലും നുറായാലും അവര്‍ തന്നെ തുക കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ജീവനന്‍ നിലനിര്‍ത്തുന്നത്. അഞ്ച് ലക്ഷം രൂപയുടെ ജപ്തിയാണ് ഉള്ളത്. പെട്ടെന്ന് തന്നെ ഒന്നര ലക്ഷത്തോളം രൂപ അടക്കണം. ഇനിയാരുടെ മുന്നിലും അത് ചോദിച്ച് നാണം കെടാനില്ലെന്ന് മോളി കണ്ണമാലിയും പറയുന്നു.