ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് അസാമാന്യ പ്രതിഭയായ സൈനിക ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്; അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ് ബിപിന്‍ റാവത്തിനെ കുറിച്ച് മോഹന്‍ലാല്‍

Malayalilife
ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് അസാമാന്യ പ്രതിഭയായ സൈനിക ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്; അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്  ബിപിന്‍ റാവത്തിനെ കുറിച്ച് മോഹന്‍ലാല്‍

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ മോഹൻലാൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ കുനൂരില്‍ ഇന്നലെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയുടെ തീരാനഷ്ടമെന്ന് ആദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ് എന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.

ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയുമായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും കുടുംബത്തിന്റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും നികത്താനാവാത്ത നഷ്ടത്തില്‍ അതീവ ദുഃഖമുണ്ട്.

അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ഈ മഹാനായ സൈനികന്റെയും ഭാര്യയുടെയും മറ്റ് സൈനികരുടെയും വേര്‍പാടിന്റെ വേദന പങ്കിടുവാന്‍ ഞാനും എന്റെ കുടുംബവും രാജ്യത്തോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും അടുത്തവര്‍ക്കും ഹൃദയം നിറഞ്ഞ അനുശോചനം, മോഹന്‍ലാല്‍ കുറിച്ചു.

Read more topics: # mohanlal,# fb note about bipin ravatth
mohanlal fb note about bipin ravatth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES