ആ ജീന്‍സ് കേരളത്തില്‍ ധരിക്കുന്നത് കണ്ടിട്ടുള്ളത് മൂന്ന് പേരെ മാത്രം; ജപ്പാനീസ് മോഡലുകളാണ് കൂടുതലും തിരഞ്ഞെടുക്കാറ്; ലാലേട്ടന്‍ ഫോക്കസ് ചെയ്യുന്നത് കംഫര്‍ട്ടില്‍

Malayalilife
ആ ജീന്‍സ് കേരളത്തില്‍ ധരിക്കുന്നത് കണ്ടിട്ടുള്ളത്  മൂന്ന് പേരെ മാത്രം; ജപ്പാനീസ് മോഡലുകളാണ് കൂടുതലും തിരഞ്ഞെടുക്കാറ്; ലാലേട്ടന്‍ ഫോക്കസ് ചെയ്യുന്നത് കംഫര്‍ട്ടില്‍

താരങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും താരങ്ങളണിയുന്ന വസ്ത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. താരങ്ങളുടെ വസ്ത്രത്തിന്റെ പ്രത്യേകതയും വിലയുമൊക്കെയാണ് ആരാധകര്‍ അന്വേഷിച്ച് എത്തുന്നത്. പലപ്പോഴും പലരും താരത്തെ അനുകരിക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍ സിംപിള്‍ ലുക്കില്‍ എത്തുന്ന താരങ്ങളുടെ വ്‌സ്ത്രങ്ങളുടെ വില പലപ്പോഴും വലിയ ഞെട്ടലാണ് ആരാധകര്‍ക്ക് ഉണ്ടാക്കുക. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത് ലാലേട്ടന്റെ ഫാഷന്‍ ആയിരുന്നു. ദൃശ്യം ഷൂട്ടിന് എത്തിയപ്പോള്‍ ലാലേട്ടന്‍ ധരിച്ചിരുന്ന സിംപിള്‍ വൈറ്റ് ഷര്‍ട്ടിന്റെ വില ആയിരുന്നു ആരാധകരുടെ കണ്ണു തളളിച്ചത്. 20000 ത്തോളമായിരുന്നു ഷര്‍ട്ടിന്റെ വില. 

 ലാലേട്ടന്‍ അണിയുന്ന വാച്ച്, ഷര്‍ട്ട്, ജീന്‍സ് ഇവയൊക്കെയും സോഷ്യല്‍മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുണ്ട്.വിലയോ, ബ്രാന്‍ഡോ അല്ല കംഫര്‍ട്ടാണ് മോഹന്‍ലാല്‍ പരിഗണന നല്‍കുന്നത് എന്നാണ് അദേഹത്തിന്റെ വസ്ത്രങ്ങളുടെ ഡിസൈനര്‍ പറയുന്നത്. തൃശൂര്‍ സ്വദേശി ജിഷാദ് ഷംസുദ്ദീന്‍ ആണ് ലാലേട്ടന്റെ കോസ്റ്റിയും ഡിസൈനര്‍. 'ട്രൂ റിലീജിയണ്‍' എന്ന ജീന്‍സ് ബ്രാന്‍ഡുണ്ട്, അത്രയ്ക്ക് വിലയുള്ള ജീന്‍സ് ആണ്ത്. എന്നാല്‍ ഈ ജീന്‍സ് കേരളത്തില്‍ ധരിക്കുന്നത് കണ്ടിട്ടുള്ളത് മൂന്ന് പേര് മാത്രമാണ്, അതിലൊരാള്‍ മോഹന്‍ലാലാണ്. 

മറ്റ് രണ്ടുപേര്‍ പൃഥ്വിരാജും, പിന്നെ ലാല്‍ സാറിന്റെ  സുഹൃത്ത് സമീര്‍ ഹംസയുമാണ്.സച്ചിന്‍ തെണ്ടൂല്‍ക്കര്‍ വരെ ധരിക്കുന്ന ധരിക്കുന്ന ബ്രാന്‍ഡാണത്. മോഹന്‍ലാലിന്റെ കൈയില്‍ എല്ലാ ബ്രാന്‍ഡുമുണ്ട്. എന്നാലും സര്‍ കൂടുതലും ഫോക്കസ് ചെയ്യുന്നത് കംഫര്‍ട്ടിലാണെന്നും ജിംഷാദ് പറയുന്നു. ജാപ്പനീസ് മോഡലുകളാണ് അദേഹം കൂടുതലും തിരഞ്ഞെടുക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നലകിയ അഭിമുഖത്തിലാണ്  ലാലേട്ടന്റെ ജീന്‍സ് ഇഷ്ടങ്ങള്‍ ഡിസൈനര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

Read more topics: # mohanlal,# dress brand
mohanlal dress brand

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES