ഏത് ഗെറ്റപ്പിലെത്തിയാലും ലാലേട്ടന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇടയ്ക്ക് വയസ്സന്‍ ലുക്കിലെ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു പിന്നാലെ ചുളളന്‍ ലുക്കിലുളള താരത്തിന്റെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ആയുര്‍വേദചികിത്സയുടെ ഭാഗമായാണ് ഈ ശരീരമാറ്റം. സെപ്റ്റംബര്‍ രണ്ടിനാണ് മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പം സുഖചികിത്സയ്ക്കായി പെരിങ്ങോട്ടെ ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജിലെത്തിയത്. പ്രശസ്ത വൈദ്യന്‍ ഉണ്ണിക്കൃഷ്ണനാണ് ചികിത്സ നിശ്ചയിച്ചത്. കോവിഡ് കാലത്തെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനായുള്ള ചികിത്സയ്‌ക്കൊപ്പം മറ്റ് ചികിത്സകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഗുരുകൃപയുടെ മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസാണ് മേല്‍നോട്ടം വഹിച്ചത്.
പെരിങ്ങോടുളള ഗുരുകൃപ ഹെറിറ്റേജ് ആയുര്‍വേദ ശാലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചികിത്സ പൂര്‍ത്തിയായി കഴിഞ്ഞു. പതിവിലും നിറഞ്ഞ സംതൃപ്തിയോടെയാണ് പെരിങ്ങോട് നിന്നും മോഹന്‍ലാല്‍ പടിയിറങ്ങിയതെന്നും അദ്ദേഹത്തിന്റെ മനസ്സിലുള്ള സന്തോഷത്തേക്കാള്‍ നിറഞ്ഞ് ചിരിക്കുന്നത് തങ്ങളാണെന്നും ഗുരുകൃപ അധികൃതര്‍ പറയുന്നു.
'ഏതാനും ആഴ്ച്ചകള്‍ക്ക് മുന്നേ ലാല്‍ സാര്‍ ഗുരുകൃപയില്‍ വന്നിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ആ സമയത്തെ ഷൂട്ടിങ് കഴിഞ്ഞ് ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ് അന്ന് പോയത്. ആ വരവിനുള്ള കാത്തിരിപ്പിലായിരുന്നു ഞങ്ങള്‍ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ.'
ഇന്ന് ലാല്‍ സാര്‍ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സിലുള്ള സന്തോഷത്തേക്കാള്‍ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ ലാല്‍ സാറിനെ മലയാളത്തിന്റെ പഴയ മോഹന്‍ലാലായി,അതേ ഊര്‍ജ്ജത്തോടെ....ഗാംഭീര്യത്തോടെ...പ്രൗഢിയോടെ....നമുക്ക് കാണാന്‍ സാധിക്കുന്നതില്‍....ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കില്‍...അതാണ്...ഗുരുകൃപ...ഞങ്ങളുടെ ഗുരു ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ പാഥേയം....അഭിമാനത്തോടെ....ആ ഗുരുസമക്ഷം നമസ്‌കരിക്കുന്നു..'ഗുരുകൃപ അധികൃതര്‍ പറഞ്ഞു.