രാമനവമി ദിവസം കൊല്ലൂരില്‍ മൂകാംബിക ദേവിയെ ദര്‍ശിച്ച് നടന് മോഹന്‍ലാല്‍. സുഹൃത്തായ രാമാനന്ദിനൊപ്പമാണ് ലാല്‍ മൂകാംബിക ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെ അതീവപ്രാധാന്യമുള്ള ചണ്ഡികാ യാഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകനായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലാണ് ചണ്ഡികായാഗം നടന്നത്.ഇന്ന് പുലര്‍ച്ചെയാണ് താരം ക്ഷേത്ര ദര്‍ശനം നടത്തിയത്. പരമ്പരാഗത വേഷം ധരിച്ചാണ് ഇരുവരും ക്ഷേത്രത്തിലേക്ക് എത്തിയത്. ആദ്യം കുടജാത്രിയില്‍ എത്തിയ ശേഷമാണ് മോഹന്‍ലാല്‍ ക്ഷേത്രത്തിലേക്ക് പോയത്.
കുടജാദ്രിയിലെശങ്കരപീഠത്തില് ഏറെ നേരം അദ്ദേഹം ധ്യാനനിമഗ്നനായി ഇരിക്കുകയും ചെയ്തു. അതിന്റെ ചിത്രങ്ങള്‍ രാമാന്ദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരാനവമിക്ക് വിണ്ണിലെ താരകങ്ങള്‍ക്ക് താഴെ മണ്ണിലെ താരമോടൊപ്പം സര്‍വ്വജ്ഞ പീഠത്തില്എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് രാമാനന്ദ് കുറിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന അര്‍ച്ചകനായ സുബ്രഹ്മണ്യ അഡിഗ, നരസിംഹ അഡിഗ എന്നിവരുടെ നേതൃത്വത്തിലാണ് ചണ്ഡികായാഗം നടന്നത്. തുടര്‍ന്ന് നരസിംഹ അഡിഗയില്‍ നിന്ന് പ്രസാദവും ലാല്‍ സ്വീകരിച്ചു.ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രമാനന്ദ് ആണ്
കഴിഞ്ഞ മാസം ഇരുവരും ചേര്‍ന്ന് തമിഴ്നാട്ടിലെ പ്രസിദ്ധമായ തിരുവണ്ണാമലൈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.