1980 കാലഘട്ടത്തില്‍ മലയാള സിനിമയില്‍ സജീവമായ നടികള്‍ ഒന്നിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്. ഇപ്പോള്‍ അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
താരങ്ങളായ മേനക, അംബിക, കാര്‍ത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായര്‍, ചിപ്പി, ജലജ എന്നിവരെ ചിത്രത്തില്‍ കാണാം. സിനിമ സീരിയല്‍ മേഖലകളില്‍ ഇവരില്‍ പലരും ഇപ്പോഴും സജീവമാണ്. മേനകയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്.
ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണില്‍ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓര്‍മകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്,എന്നാണ് മേനക ചിത്രത്തിനൊപ്പം കുറിച്ചത്. എന്റെ ഏറ്റവും പ്രിയപ്പട്ട നായികമാര്‍, മനോഹരമായ ചിത്രം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.
കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് സുഹാസിനി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. സുമലതയുടെ മകന്റെ വിവാഹ ചടങ്ങിന് എത്തിയതായിരുന്നു താരങ്ങള്‍. ലിസി, രാധിക, മേനക, നാദിയ മെയ്തു എന്നിവരെ ചിത്രങ്ങളില്‍ കാണാമായിരുന്നു.