മോഹന്‍ലാല്‍- ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിലെത്തിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഒടിയന്‍. ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ മഞ്ജുവിന് ചിത്രത്തിലെ ചില സംഭാഷണങ്ങളുടെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന ഡയലോഗ് സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രോള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇത് താന്‍ ആസ്വദിക്കുകയാണെന്നാണഅ മഞ്ജു പ്രതികരണം രേഖപ്പെടുത്തിയത്. മഞ്ജുവും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതി ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു വതരിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും താരം സോഷ്യല്‍മീഡിയയിലൂടെ മഞ്ജു പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള മഞ്ജുവിന്റെ മറ്റൊരു ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഈ ചിത്രത്തില്‍ മഞ്ജുവിനൊപ്പം മോഹന്‍ലാലിനെയും പ്രഭുവിനെയും കാണാം. അതില്‍ ഏറ്റവും രസകരം ഈ ചിത്രത്തിന് താഴെ മഞ്ജുവിനായി വരുന്ന ആരാധകരുടെ കമന്റുകളാണ്.
ഷൂട്ടിങിന്റെ ഇടവേളയില്‍ മഞ്ജു വാരിയര്‍ എന്തോ കഴിക്കുന്നതായി ചിത്രത്തില്‍ കാണാം. നടന്‍ പ്രഭുവിന് അരികിലായാണ് മഞ്ജു ഇരിക്കുന്നതും. ട്രോളന്മാര്‍ വിടുമോ! മഞ്ജു കുടിക്കുന്നത് കഞ്ഞിയാണെന്നാണ് ഈ വിദ്വാന്മാരുടെ കണ്ടെത്തല്‍. 'ക?ഞ്ഞി വേണോ പ്രഭുവേട്ടാ' എന്ന് മഞ്ജു ചോദിക്കുന്ന രീതിയില്‍ ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്.
നേരത്തെ ഒടിയന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ 'കഞ്ഞി ട്രോളു'കളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഈ ചിത്രത്തിനും ലഭിക്കുന്നത്.
കുറച്ച് കാലത്തിനു ശേഷം ട്രോളന്‍ന്മാര്‍ ആഘോഷത്തോടെ ഏറ്റെടുത്ത ഡയലോഗാണ് ഒടിയനിലെ 'കുറച്ചു കഞ്ഞിയെടുക്കട്ടെ' എന്നത്. ട്രോളുകളും തഗ്ഗ് ലൈഫ് വിഡിയോയും ചിത്രത്തിലെ രംഗത്തിനൊപ്പം തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് കഞ്ഞി ട്രോളുകള്‍ക്ക് പ്രതികരണവുമായി മഞ്ജുവും എത്തിയതോടെ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിച്ചു.
'ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെ പറ്റിയുള്ള ട്രോളുകളാണ്. എനിക്ക് ആറ്റുനോറ്റുകിട്ടിയ ട്രോളാണ്, ഞാന്‍ പൊളിക്കും. ആ ട്രോളിന്റെ പിന്നിലുള്ളവരെ എനിക്ക് അഭിനന്ദിക്കണമന്നുണ്ട്. ഞാന്‍ ശരിക്കും ആസ്വദിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോള്‍ അങ്ങനെയൊന്നും തോന്നിയില്ല അപാര സെന്‍സ് ഓഫ് ഹ്യൂമറുള്ളയാള്‍ക്കേ അങ്ങനെയൊക്കെ കണ്ടുപിടിക്കാന്‍ പറ്റു. വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല കഞ്ഞിയെടുക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുക'. മഞ്ജു പറയുന്നു.