Latest News

ബിഎംഡബ്ലു ബൈക്കില്‍ നഗരത്തിലൂടെ നൈറ്റ് ഡ്രൈവിനിറങ്ങി മഞ്ജു; ഒപ്പം സൗബിനും; അഭിമുഖീകരിക്കാത്ത ഭയങ്ങള്‍ എന്റെ പരിമിതികളായി മാറുന്നുവെന്ന് കുറിച്ച് ഗൈഡുകളായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി അറിയിച്ച് ചിത്രങ്ങളും വീഡിയോയുമായി നടി

Malayalilife
ബിഎംഡബ്ലു ബൈക്കില്‍ നഗരത്തിലൂടെ നൈറ്റ് ഡ്രൈവിനിറങ്ങി മഞ്ജു; ഒപ്പം സൗബിനും; അഭിമുഖീകരിക്കാത്ത ഭയങ്ങള്‍ എന്റെ പരിമിതികളായി മാറുന്നുവെന്ന് കുറിച്ച് ഗൈഡുകളായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദി അറിയിച്ച് ചിത്രങ്ങളും വീഡിയോയുമായി നടി

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മികച്ചൊരു ഡ്രൈവര്‍ കൂടിയാണ്.  യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം അജിത്തിനൊപ്പം ബൈക്ക് റൈഡില്‍ പങ്കാളിയായതും പിന്നാലെ സാഹസിക യാത്രകള്‍ക്കായി ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് ബൈക്ക് സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു.

ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെയാണ് നടി ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയത്. ഇപ്പോഴിതാ, ബൈക്കുമായി റൈഡിനു ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒപ്പം നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറുമുണ്ട്. 

ഞാന്‍ അഭിമുഖീകരിക്കാത്ത ഭയങ്ങള്‍ എന്റെ പരിമിതികളായി മാറുന്നു. നല്ല സുഹൃത്തുക്കളായും ക്ഷമാശീലരായ ഗൈഡുകളായും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി, സൗബിനു നന്ദി പറഞ്ഞ് മഞ്ജുവാര്യര്‍ കുറിച്ചു.

സൗബിനും അടുത്തിടെ ബി എം ഡബ്ല്യൂ ജി എസ് ട്രോഫി എഡിഷന്‍ ആര്‍1250 ജിഎസ് സ്വന്തമാക്കിയിരുന്നു. എന്തായാലും ഇരുവരുടെയും ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 
തല അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര പോയതിനു ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു നേടിയെടുത്തത്.

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത വെള്ളരി പട്ടണമാണ് ഒടുവില്‍ തിയേറ്ററിലെത്തിയ മഞ്ജു വാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും ചിത്രം. സഹോദരങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയായിരുന്നു.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

manju warrier and soubin shahir bike ride

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES