Latest News

ബോളിവുഡിലെ സൂപ്പര്‍ നായിക മന്ദിര ബേദി മലയാളത്തിലേക്ക്;  നടിയെത്തുക ടോവിനോ ചിത്രം ഐഡന്റിറ്റിയിലൂടെ 

Malayalilife
 ബോളിവുഡിലെ സൂപ്പര്‍ നായിക മന്ദിര ബേദി മലയാളത്തിലേക്ക്;  നടിയെത്തുക ടോവിനോ ചിത്രം ഐഡന്റിറ്റിയിലൂടെ 

ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി പ്രഖ്യാപനസമയം മുതല്‍ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേറ്റുകളും ഐഡന്റിറ്റിയുടെ ക്യാന്‍വാസ് വലുതാക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ താരനിരയിലേക്ക് ബോളിവുഡിന്റെ സൂപ്പര്‍ നായിക മന്ദിര ബേദികൂടി എത്തിയിരിക്കുകയാണ്.

ബോളിവുദ് സിനിമ ലോകത്ത് സൂപ്പര്‍ നായികയായും ടെലിവിഷന്‍ അവതാരികയായും സീരിയല്‍ താരമായും ഏറെ ജനപ്രീതിയുള്ള താരമാണ് മന്ദിര ബേദി. പ്രഭാസ് ചിത്രമായ സഹോയിലെ വില്ലന്‍ വേഷത്തിലും താരം ഏറെ ശ്രദ്ധേയകര്‍ഷിച്ചിരുന്നു.
നാലു ഭാഷകളിലായി വമ്പന്‍ ക്യാന്‍വാസില്‍ അണിയറയില്‍ ഒരുങ്ങുന്ന ഐഡന്റിറ്റിയില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ,  വിനയ്‌റോയ് എന്നിവരും അണിനിരക്കുന്നുണ്ട്.  2020 പുറത്തിറങ്ങിയ ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസ് അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐഡന്റിറ്റി.

 ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണ് ഐഡന്റിറ്റി. ടോവിനോ തൃഷ തുടങ്ങിയവരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളില്‍ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകള്‍.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ത്രസിപ്പിക്കുന്ന രീതിയില്‍ ചിത്രം ഒരുക്കുന്ന അഖില്‍ പോള്‍ അനസ് ഖാന്‍ എന്നിവര്‍ക്കുള്ള കഴിവ് ഫോറന്‍സിക് എന്ന ചിത്രത്തിലൂടെ തന്നെ സിനിമ ലോകം അംഗീകാരം നല്‍കിയതാണ്.

ടോവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവര്‍ക്ക് പുറമേ വമ്പന്‍ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരക്കുന്നുണ്ട്. ഇരുനൂറില്‍ ദിവസങ്ങള്‍ ചിത്രീകരണം പദ്ധതി ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഒരു മാസത്തോളം ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്. 50 കോടിയില്‍ പരം മുതല്‍മുടക്കില്‍ മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളില്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

mandira bedi to mollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES