Latest News

ഇന്നെന്റെ മകള്‍ക്കു അറിയില്ല... അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ചെവിയില്‍ സ്വകാര്യം പറയുന്നതും  തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്ന്;  കാതല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച് സിന്‍സി അനില്‍ കുറിച്ചത്

Malayalilife
 ഇന്നെന്റെ മകള്‍ക്കു അറിയില്ല... അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ചെവിയില്‍ സ്വകാര്യം പറയുന്നതും  തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്ന്;  കാതല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്ക് വച്ച് സിന്‍സി അനില്‍ കുറിച്ചത്

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ഇപ്പോഴിതാ ലൊക്കേഷനില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ഇന്നെന്റെ മകള്‍ക്കു അറിയില്ല... അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും...ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി...

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനില്‍ അമ്മ സിന്‍സി അനിലിനോടൊപ്പം എത്തിയതായിരുന്നു ഇവ മറിയം. തോളില്‍ ഒരു കൊച്ചു ബാഗും തൂക്കി മമ്മൂട്ടിയുടെ കൈയില്‍പ്പിടിച്ച് കളിക്കുകയും സംസാരിക്കുകയുമാണ് മിടുക്കി. മിഠായി കൊടുക്കുന്നതും മമ്മൂട്ടിയോട് ചേര്‍ന്നുനിന്ന് കുശലം പറയുന്നതും വീഡിയോയില്‍ കാണാം. ലൊക്കേഷനില്‍നിന്നെടുത്ത വീഡിയോയാണ് വൈകാരികമായ കുറിപ്പോടെ അമ്മ സിന്‍സി അനില്‍ പങ്കുവെച്ചത്.കൊച്ചി ഭവന്‍സിലെ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ് ഇവ.  

ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. രണ്ട് ദിവസം മുന്‍പ് നടന്‍ സൂര്യ ലൊക്കേഷനില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

 

mammootty playing with a little girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES