കൊറോണ ലോക്ഡൗണിന് ആരംഭിച്ച് 275 ദിവസത്തിന് ശേഷം മമ്മൂക്ക കൊച്ചിയിലെ വീടിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങിയത് വാര്‍ത്തയായിരുന്നു.വെള്ളിയാഴ്ച സുഹൃത്തുക്കളായ സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ്, നടന്‍ രമേഷ് പിഷാരടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, മേക്കപ്പ്മാന്‍ ജോര്‍ജ് എന്നിവര്‍ക്കൊപ്പം നഗരത്തില്‍ സവാരി നടത്തിയായിരുന്നു മമ്മൂട്ടി നീണ്ടകാലത്തെ ലോക്ഡൗണ്‍ ബ്രേക്ക് ചെയ്തത്.
വീട്ടില്‍ നിന്ന് പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റില്‍ എത്തി വണ്ടി മുന്നോട്ട് എടുത്തതും താരമായിരുന്നു. വീടിന് പുറത്തെ ലോകം ആസ്വദിച്ചുള്ള യാത്ര. കോവിഡിന്റെ ഭീതി നിലനില്‍ക്കുമ്പോഴും നാടും നഗരവും തിരക്കും ആള്‍ക്കൂട്ടവും ആയി തുടങ്ങുകയാണ്. ഇതെല്ലാം ആസ്വദിച്ച് വണ്ടി ഓടിച്ച് മമ്മൂട്ടി മുമ്പോട്ട് നീങ്ങി.
കാര്‍ മറൈന്‍ ഡ്രൈവില്‍ എത്തി. കാഴ്ചകള്‍ എല്ലാം ആസ്വദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോസ്റ്റുകളിലും ഒപ്പമുണ്ടായിരുന്നവരോട് അഭിപ്രായം പറഞ്ഞു. വോട്ട് ചെയ്യുന്നത് മമ്മൂട്ടി മുടക്കാറില്ല. ഇത് കൂടി മനസ്സില്‍ വച്ചാണ് ഇപ്പോഴത്തെ പുറത്തിറങ്ങല്‍. മാര്‍ച്ചില്‍ എറണാകുളത്തെ പുതിയ വീട്ടിലേക്കു മമ്മൂട്ടി താമസം മാറ്റിയ ഉടനെയായിരുന്നു കോവിഡ് ലോക്ഡൗണ്‍ വന്നത്. അന്നുമുതല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ പൂര്‍ണമായും ലോക്ഡൗണ്‍ പ്രോട്ടോക്കോള്‍ പിന്തുടരുകയായിരുന്നു മമ്മൂട്ടി.പിന്നെ കണ്ടെയ്നര്‍ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറി വീണ്ടും ഇടപ്പള്ളിയിലേക്ക്. കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെ കടയില്‍ നിന്നു മധുരമില്ലാത്ത ചൂടു കട്ടന്‍ചായയും താരം കുടിച്ചു. ഇവിടെ കട്ടന്‍ ചായ കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
ഷൂട്ടിങ് സെറ്റലും ഇടയ്ക്കിടെ കട്ടന്‍ ചായ വരുത്തി കുടിയ്ക്കുന്ന ആളാണ് മമ്മൂക്കയെന്ന് പലപ്പോഴും സഹതാരങ്ങള്‍ പറയാറുണ്ട്. മമ്മൂക്കയ്ക്ക് കട്ടന്‍ ചായയോടുളള പ്രിയം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മമ്മൂക്ക എത്തിയ കട ഏതാണെന്ന് ആരാധകര്‍ക്ക് വ്യക്തമായിരുന്നില്ല. കലൂരിലെ കട്ടനും പുട്ടും എന്ന പ്രശ്തമായ കടയിലാണ് താരം എത്തിയത്. ഇവിടുത്തെ വിഭവങ്ങളുടെ രുചി പലരും പങ്കുവയ്ക്കാറുണ്ട്. നിരവധി താരങ്ങള്‍ ആ രുചി നേരിട്ടറിയാനായി ഇവിടേക്ക് എത്താറുണ്ടെങ്കിലും ആദ്യമായാണ് മമ്മൂക്ക ഇവിടേക്ക് വരുന്നത്. ഇവിടുത്തെ കട്ടന്‍ ചായയുടെ രുചിയും പ്രസിദ്ധമാണ്. തുളസിയില ഇട്ട് തിളപ്പിക്കുന്നതാണ് ഇവിടുത്തെ ഹെലൈറ്റ്. മമ്മൂക്ക എത്തിയ ശേഷം ഇവിടേക്ക് ഭക്ഷണപ്രേമികളുടെ തിരക്കും കൂട്ടവും വര്‍ദ്ധിച്ചിരിക്കയാണ്.