പ്രതികാരം കത്തുന്ന ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍; മമ്മൂട്ടിക്കൊപ്പം ചാവേറാകാന്‍ മസിലളിയനും ; മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

Malayalilife
പ്രതികാരം കത്തുന്ന ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍; മമ്മൂട്ടിക്കൊപ്പം ചാവേറാകാന്‍ മസിലളിയനും ;  മാമാങ്കത്തിന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

ഴശിരാജയ്ക്ക് ശേഷം ചരിത്രപ്രാധാന്യമുള്ള സിനിമയുമായി എത്തുകയാണ് വീണ്ടും മമ്മൂട്ടി. വള്ളുവനാടിന്റെ ചരിത്രം പറയുന്ന മാമാങ്കത്തില്‍ ചാവേര്‍ ചേകവരായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. മമ്മൂട്ടിക്കൊപ്പം പ്രഘാന റോളിലാണ് ഉണ്ണി മുകുന്ദനും എത്തുന്നത്. ചന്ദ്രോത്ത് പണിക്കരായി  ഉണ്ണി മുകുന്ദന്‍ എത്തുമ്പോള്‍ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധേയമാകുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് കരുതുന്നത്.

ചന്ദ്രോത്ത് പണിക്കറെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്-

വള്ളുവനാടന്‍ മണ്ണില്‍ രാജ്യസ്നേഹം ജ്വലിപ്പിച്ചു കൊണ്ട് മണ്മറഞ്ഞു പോയ ധീരന്മാര്‍ക്കിടയില്‍ സൂര്യശോഭയോടെ തിളങ്ങി നില്‍ക്കും ചന്ദ്രോത്തെ വീരയോദ്ധാക്കള്‍.. പകയുടെ, പോരാട്ടത്തിന്റെ, ദേശ സ്നേഹത്തിന്റെ, ആത്മ നൊമ്പരങ്ങളുടെ, സ്നേഹ ബന്ധങ്ങളുടെ, ആലയില്‍ ഉരുകുമ്പോളും ചോര വീഴ്ത്തിക്കൊണ്ട് അവരൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു.. കാലമവരെ ചാവേറുകളായി വാഴ്ത്തി.. ചന്ദ്രോത്തെ ധീരന്മാര്‍ ചരിത്രമെഴുതി.. മാമാങ്കമവരെ അനശ്വരതയുടെ ഇതിഹാസങ്ങളാക്കി.

mamanakam mammoty movie new poster unni mukunthan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES