ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് മാളികപ്പുറം.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിന് ഇപ്പുറവും വാരാന്ത്യങ്ങളില്‍ ഹൌസ്ഫുള്‍ ഷോകളും മികച്ച തിയറ്റര്‍ കൌണ്ടുമായി മുന്നേറുകയാണ്.
ഡിസംബര്‍ 31 നാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. ഇപ്പോഴിതാ ഒടിടിയില്‍ എത്താന്‍ തയാറെടുക്കുകയാണ് മാളികപ്പുറം.പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാല്‍ ചിത്രം എപ്പോള്‍ എത്തുമെന്നു പ്ലാറ്റ്ഫോം അറിയിച്ചിട്ടില്ല.
സമീപകാലത്തു മലയാളത്തില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതല്‍ നേടിയ ചിത്രമാണ് മാളികപ്പുറം. 145 തീയറ്ററുകളില്‍ എത്തിയ ചിത്രം നാലാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 233 സ്‌ക്രീനുകളിലേക്കു വര്‍ധിപ്പിച്ചു.
ഒരേ സമയം ഭക്തിയും, ത്രില്ലറും ഇടകലര്‍ത്തി വിഷ്ണു ശശിശങ്കര്‍ സംവിധാനം നിര്‍വഹിച്ച മാളികപ്പുറം ആന്‍ മെഗാ വീഡിയോയും, കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് നിര്‍മിച്ചിരിയ്ക്കുന്നത്.ഉണ്ണി മുകുന്ദനെ കൂടാതെ ബാല താരങ്ങളായ ദേവനന്ദയും, ശ്രീപഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിയ്ക്കുന്നതും വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. അഭിലാഷ് പിള്ളയാണ് സ്‌ക്രിപ്റ്റ്. ടി. ജി രവി, സൈജു കുറുപ്പ്, രമേഷ് പിഷാരടി,സമ്പത്ത് റാം, മനോജ് കെ. ജയന്‍, ശ്രീജിത്ത് രവി, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നു.