മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. കുട്ടിക്കാലം തൊട്ടു തന്നെ ജയറാമിന്റെ മക്കളെ മലയാളികള്‍ക്ക് പരിചിതമാണ്. കാളിദാസ് ബാലതാരമായി സിനിമയില്‍ എത്തി. ചിത്രങ്ങളിലൂടെ മാളവിക എന്ന ചക്കിയെയും മലയാളികള്‍ സ്‌നേഹിച്ചു. കാളിദാസ് സിനിമയിലെത്തിയപ്പോഴും ചക്കിയെ സിനിമയില്‍ കാണാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു.കുട്ടിക്കാലത്ത് തടിച്ചുരുണ്ടിരുന്ന ചക്കി ഇപ്പോള്‍ മെലിഞ്ഞ് സുന്ദരിയായ പെണ്‍കുട്ടിയായി മാറിക്കഴിഞ്ഞു. തന്റെ വസ്ത്രങ്ങളൊക്കെ തിരഞ്ഞെടുക്കുന്നത് അമ്മയാണെന്നും അമ്മയാണ് തന്റെ ഫാഷന്‍ ഐക്കണെന്നും മാളവിക പറഞ്ഞിരുന്നു. കാളിദാസ് സിനിമ അഭിനയത്തിലേക്ക് കടന്നപ്പോള്‍ മോഡലിങ്ങിലേക്കാണ് മാളവിക ചുവട് വച്ചത്.
അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തെങ്കിലും ഭര്‍ത്താവിനും മക്കള്‍ക്കും പൂര്‍ണ പിന്തുണയുമായി പാര്‍വ്വതി ഒപ്പമുണ്ട്. പാര്‍വ്വതി എന്ന ്സ്വതി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും മകള്‍ മാളവികയും മകന്‍ കാളിദാസും വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. വീട്ടിലെ പച്ചക്കറിത്തോട്ടത്തിന്റെ ചിത്രങ്ങളും പൊങ്കല്‍ വിശേഷങ്ങളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ദൂരയാത്രയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയ പാര്‍വ്വതിയെക്കണ്ട് ഓടിചെല്ലുന്ന വീട്ടിലെ വളര്‍ത്തുനായയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മാളവിക. അമ്മ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോള്‍ എന്നാണ് താരപുത്രി വീഡിയോ പങ്കുവച്ച് കുറിച്ചത്. വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് വീട്ടുകാരോട് ഉളള സ്നേഹവും ഇതില്‍ നിന്നും വ്യക്തമാണെന്നാണ് ആരാധകര്‍ പറയുന്നത്.
നാല്‍പതിന് ശേഷമുള്ള ജീവിതം താന്‍ നന്നായി എന്‍ജോയി ചെയ്യുന്നുണ്ടെന്നാണ് ഇടയ്ക്ക് പാര്‍വ്വതി പറഞ്ഞത്. തനിക്കിവിടെ ഒരുപാട് കൂട്ടുകാര്‍ ഉണ്ടെന്നും തങ്ങളെല്ലാവരും കൂടി വര്‍ഷത്തിലൊരിക്കല്‍ യാത്ര പോകാറുണ്ടെന്നും അശ്വതി പറയുന്നു. തനിക്ക് പ്രീഡിഗ്രി വരെയെ കോളേജില്‍ പഠിക്കാന്‍ സാധിച്ചുളളുവെന്നും കോളേജ് ജീവിതം തനിക്ക് മിസ്സായെന്നും അത് തിരിച്ച് കിട്ടിയ പോലെയാണ് ഇപ്പോഴെന്നും താരം പറയുന്നു. ചെറിയ കാര്യങ്ങള്‍കക് വരെ തനിക്ക് ടെന്‍ഷന്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അത് ജയറാമിനോടും പറഞ്ഞ് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യം ഇല്ലാത്തതിനാല്‍ സ്വയം പരിഹാരം കണ്ടെത്തുമെന്നും ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് താന്‍ എന്‍ജോയ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.