Latest News

എല്ലാ ദിവസവും അമ്മയ്ക്ക് അത് നിര്‍ബന്ധമായിരുന്നു; ഏറെ ഇഷ്ടം സാരി; ഫാഷന്‍ ഐക്കണ്‍ അമ്മ; മാളവിക ജയറാമിന്റെ ഫിറ്റ്‌സനും ഫാഷനും ഡയറ്റും ഇങ്ങനെ

Malayalilife
എല്ലാ ദിവസവും അമ്മയ്ക്ക് അത് നിര്‍ബന്ധമായിരുന്നു; ഏറെ ഇഷ്ടം സാരി; ഫാഷന്‍ ഐക്കണ്‍ അമ്മ; മാളവിക ജയറാമിന്റെ ഫിറ്റ്‌സനും ഫാഷനും ഡയറ്റും ഇങ്ങനെ

ലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയറാമും താരത്തിന്റെ കുടുംബവും എന്നും സിനിമ മേഖലയിലും പുറത്തും ചര്‍ച്ചയാവാറുണ്ട്. താരങ്ങളെ പോലെ അവരുടെ മക്കളും പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. ചെറുപ്പം മുതലേ മകന്‍ കാളിദാസന്‍ അഭിനയരംഗത്ത് ഉണ്ട്. താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ ജയറാമിന്റെ മകള്‍ ചക്കിയെന്ന മാളവിക ഈയിടെയാണ് ലൈംലൈറ്റില്‍ നിറയാന്‍ തുടങ്ങിയത്. ഫോട്ടോഷൂട്ട് ചിത്രങ്ങളും ജയറാമും ഒത്ത് അഭിനയിച്ച പരസ്യചിത്രവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനൊപ്പം തന്നെ മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. ഇപ്പോള്‍ മാളവികയുടെ ഒരു അഭിമുഖമാണ് വൈറലായി മാറുന്നത്. കുടുംബത്തെകുറിച്ചും തന്റെ ഫിറ്റ്‌നസിനെയും ഡ്രസിങ്ങിനെയുംകുറിച്ചാണ് മാളവിക അഭിമുഖത്തില്‍ മനസുതുറന്നിരിക്കുന്നത്.

ലോക്ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം അപ്പയെയും സഹോദരനെയും അടുത്തുകിട്ടിയതാണെന്ന് മാളവിക പറയുന്നു. തിരക്കുള്ള അപ്പ ഇത്രയും അധികം നാള്‍ വീട്ടിലിരിക്കുന്നത് ആദ്യമായിരുന്നു. അതിനാല്‍ തന്നെ വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ഉത്സവമാക്കിയിരുന്നു. അപ്പയും കണ്ണനുമുണ്ടെങ്കില്‍ എപ്പോഴും തമാശയാണ്. ലോകത്ത് വേറെ എവിടെ പോയാലും എനിക്ക് എന്റെ വീട് മിസ് ചെയ്യും. എനിക്കേറ്റവും ഇഷ്ടം വീട്ടിലിരിക്കാനാണ്. വീട്ടില്‍ അമ്മ നല്ല ഫുഡ് ഉണ്ടാക്കും. വീട്ടില്‍ എല്ലാവരും ഉള്ളപ്പോള്‍ അമ്മ ബിരിയാണിയാണ് ഉണ്ടാകുക. താനും കുക്ക് ചെയ്യാറുണ്ട്. എന്നാല്‍ ആദ്യമൊന്നും ശരിയാകാറില്ല. പാചകപരീക്ഷണങ്ങള്‍ ചെയ്യുന്നത് സഹോദരനായ കണ്ണനിലാണ്. താന്‍ കുഞ്ഞിലെ തടിയുള്ള കുട്ടിയായിരുന്നു അതിനാല്‍ ചെറുപ്പം മുതല്‍ തന്നെ അമ്മ വ്യായാമം ചെയ്യിക്കുമായിരുന്നു.

ഇപ്പോള്‍ നിത്യവും ഒന്നര മണിക്കൂര്‍ ജിമ്മില്‍ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ വര്‍ക്കൗട്ടും കൂടുതല്‍ ചെയ്യും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇവയൊന്നും തൊടാറേയില്ല. പണ്ട് തടിയുണ്ടായിരുന്നതിനാല്‍ തന്നെ ഭാരം കണ്‍ട്രോള്‍ ചെയ്തില്ലെങ്കില്‍ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തില്‍ എനിക്ക് എപ്പോഴും കണ്‍ട്രോളുണ്ടെന്ന് മാളവിക പറയുന്നു. അതൊടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും തനിക്ക് ഫാഷന്‍ സ്റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയമെന്നും മാളവിക പറയുന്നു.

എന്റെ ഡ്രസുകളെല്ലാം തിരഞ്ഞെടുക്കുന്നത് അമ്മയാണ്. സാരിയാണ് ഏറെ ഇഷ്ടമുള്ള വസ്ത്രം. അമ്മയുടെ വാര്‍ഡ്രാബാണ് എപ്പോഴത്തെയും എന്റെ ട്രെന്‍ഡി ഷോപ്പിങ് ഏരിയ. എല്ലാ നിറത്തിലുള്ള വസ്ത്രങ്ങളും ഇഷ്ടമാണ്. എന്റെ ഫാഷന്‍ ഐക്കണ്‍ അമ്മയാണ്. അറബ് ഡിസൈനുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഞാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ഷോര്‍ട്സിലും ടീ ഷര്‍ട്ടിലുമാണ്. വീട്ടിലിടുന്ന വേഷം അതാണെന്നും മാളവിക പറയുന്നു.

Read more topics: # Malavika Jayaram,# fitness,# fashion,# diet
Malavika Jayaram about her fitness fashion and diet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES