Latest News

നൊബേൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി

Malayalilife
നൊബേൽ പുരസ്‌കാര ജേതാവ്  മലാല യൂസഫ്‌സായ് വിവാഹിതയായി

പ്രമുഖ പാക് സാമൂഹിക  സാമൂഹ്യ പ്രവര്‍ത്തകയും  സമാധാന  പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായ് വിവാഹിതയായി.  അസർ ആണ് വരൻ. ഇരുവരുടെയും വിവാഹം  ബർമിംഗ്ഹാമിലെ സ്വവസതിയിൽ വച്ചായിരുന്നു  നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം ആയിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. മലാല തന്നെയാണ് ട്വിറ്ററിലൂടെ  വിവാഹക്കാര്യം പങ്കുവച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണം’. -മലാലട്വീറ്ററിൽ കുറിച്ചു.

 ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന പാകിസ്താൻ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, മലാല യൂസഫ്‌സായ്. മലാല ഇന്ന് ലോകം  അറിയപ്പെടുന്നത് പെൺകുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള താലിബാന്റെ നിരോധനത്തോടുള്ള പ്രതിഷേധത്തിന്റെ പേരിലാണ്. 2009ൽ പതിനൊന്ന് വയസ്സുള്ളപ്പോൾ സ്വാത്ത് താഴ്‌വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച്  ബി.ബി.സിക്ക് വേണ്ടി എഴുതിയ ബ്ലോഗാണ് മലാലയെ ശ്രദ്ധേയയാക്കിയത്.

 പാകിസ്താന്റെ ആദ്യത്തെ ദേശീയ സമാധാന പുരസ്‌കാരം പിന്നീട് പല പുരസ്‌കാരങ്ങൾക്കും നാമ നിർദ്ദേശം ചെയ്യപ്പെട്ട മലാല നേടി.  ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ 2012 നവംബർ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു. 2015ഓടെ ലോകത്തെ എല്ലാ പെൺകുട്ടികളേയും വിദ്യാലയത്തിലെത്തിക്കാനുള്ള ഐക്യരാഷ്ട്ര പ്രചാരണ പരിപാടിയുടെ മുദ്രാവാക്യം ‘ഞാനും മലാല’ എന്നായിരുന്നു.
 

Read more topics: # malala yousafzai is married
malala yousafzai is married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES