അതിരില്ലാത്ത അളക്കാനാവാത്ത ഉപാധികളില്ലാതെ തരുന്ന കരുതലിന് ഒരു കുഞ്ഞു സമ്മാനം സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും മുപ്പത് വര്‍ഷം: മാലപർവതി

Malayalilife
അതിരില്ലാത്ത അളക്കാനാവാത്ത ഉപാധികളില്ലാതെ തരുന്ന കരുതലിന് ഒരു കുഞ്ഞു സമ്മാനം സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും മുപ്പത് വര്‍ഷം: മാലപർവതി

ലയാളത്തിലെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വ്വതി. നടി എന്നതിലുപരി സമകാലിക വിഷയങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തി സോഷ്യല്‍മീഡിയയില്‍ സജീവവുമാണ് താരം. നാടക രംഗത്ത് നിന്നും മലയാള സിനിമയില്‍ എത്തിയ താരം തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.  2007 ലാണ് പാര്‍വതി ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

 സി-ഡിറ്റില്‍ ഉദ്യോഗസ്ഥനായ ബി.സതീശനാണ് മാലാ പാര്‍വതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ദാമ്പത്യ ജീവിതത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചത്. പാര്‍വതി തന്നെയാണ് വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇരുവര്‍ക്കും അനന്ദകൃഷ്ണന്‍ എന്നൊരു മകനാണ് ഉള്ളത്. എല്ലാ തവണയും വിവാഹ വാര്‍ഷികം തന്റെ സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയിരുന്നതെന്നും ഇത്തവണ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മാലാ പാര്‍വതി പറഞ്ഞു.

30 വര്‍ഷത്തില്‍ എനിക്ക്. സതീശന് നല്‍കാന്‍ കഴിഞ്ഞ ഒരു സമ്മാനം. അതിരില്ലാത്ത അളക്കാനാവാത്ത ഉപാധികളില്ലാതെ തരുന്ന കരുതലിന് ഒരു കുഞ്ഞു സമ്മാനം സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും മുപ്പത് വര്‍ഷം. ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ അറിയുന്തോറും ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ പ്രണയത്തിലാകുന്നു. നിങ്ങള്‍ നിങ്ങളായി തുടരുന്നതിന് നന്ദി ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് പാര്‍വതി കുറിച്ചു. 

Read more topics: # mala parvathy,# note about husband
mala parvathy note about husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES