ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഗംഭീര വിജയം ആണ് നേടിയത്. ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് കുടുംബപ്രേക്ഷകര്‍ നല്‍കിയത്. ചിത്രം 100 കോടി ക്ലബിലും ഇടം നേടിയിരുന്നു, ചിത്രത്തിന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിരുന്നു.
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാല്‍ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍. ഫെബ്രുവരി 15നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് മാളികപ്പുറം ഒ.ടി.ടിയില്‍ എത്തുന്നത്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരം ദേവനന്ദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫിന്റെ ആന്‍ മെഗാമീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സൈജു കുറുപ്പ്, സമ്പത്ത് റാം, ടി.ജി രവി, രണ്‍ജി പണിക്കര്‍, മനോജ് കെ
ജയന്‍, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, ആല്‍ഫി പഞ്ഞിക്കാരന്‍, തുഷാരപിള്ള. മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു..ഛായാഗ്രഹണം വിഷ്ണു നാരായണന്‍, സംഗീതം, പശ്ചാത്തല സംഘീതം രഞ്ജിന്‍ രാജ്. വരികള്‍ സന്തോഷ് വര്‍മ്മ, ബി.കെ. ഹരിനാരായണന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.