പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'റൈഫിള്‍ ക്ലബ്'. ആഷിക് അബുവിന്റെ സംവിധാന മികവിനൊപ്പം മികച്ച താര നിര കൂടി ഒരുമിക്കുന്നതിനാല്‍ വലിയ ആകാംക്ഷയിലാണ് സിനിമ പ്രേമികള്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ഡിസംബര്‍ 19ന് തിയറ്ററുകളില്‍ എത്തും.
റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.
വി സാജനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിനായി സ്റ്റണ്ട് ഒരുക്കുന്നത് സുപ്രീം സുന്ദറാണ്. സംഗീതം റെക്‌സ് വിജയന്‍. ഗന്ധര്‍വ്വ ഗാനം എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനവും പുറത്ത് വന്നിരുന്നു.
വിജയരാഘവന്‍, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ഈ ചിത്രത്തിലുള്ളത്.
നേരത്തെ, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാര്‍, ഉണ്ണിമായ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് കശ്യപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണ് 'റൈഫിള്‍ ക്ലബ്'.
കൂടാതെ ഡോ. ലാസര്‍ എന്ന കഥാപാത്രമാണ് സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്നത്, സുരഭി ലക്ഷ്മിയുടെ സൂസന്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്റെ സെക്രട്ടറി അവറാന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും വലിയ പ്രേക്ഷക ശ്രദ്ധ നേടി.