അമ്പത്തഞ്ചാം വയസിലും അനായാസ മെയ് വഴക്കവുമായി നടി ലിസി; യോഗാ ദിനത്തില്‍ നടി പങ്ക് വച്ച വീഡിയോയ്ക്ക് കൈയ്യടിച്ച് ആരാധകര്‍

Malayalilife
അമ്പത്തഞ്ചാം വയസിലും അനായാസ മെയ് വഴക്കവുമായി നടി ലിസി; യോഗാ ദിനത്തില്‍ നടി പങ്ക് വച്ച വീഡിയോയ്ക്ക് കൈയ്യടിച്ച് ആരാധകര്‍

രു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു നടി ലിസി. പ്രിയദര്‍ശനുമായുള്ള വിവാഹ ശേഷം ലിസി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞതും വാര്‍ത്തയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ താരം സജീവമാണ്. ഇപ്പോളിതാ രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.

യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പ് പറയുന്നു. 55-ാം വയസിലും ഞെട്ടിക്കുന്ന മെയ്വഴക്കമാണ് താരത്തിനെന്ന് ആരാധകര്‍. 

അടുത്തിടെ കൊച്ചിയില്‍ ഒരു കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ലിസിയും മകള്‍ കല്യാണി പ്രിയദര്‍ശനും ചേര്‍ന്നായിരുന്നു. കൂടുതല്‍സൗന്ദര്യം ആര്‍ക്ക് എന്ന് കണ്ടെത്താന്‍ കഴിയുന്നി ല്ലെന്നായിരുന്നു അപ്പോള്‍ ആരാധകരുടെ കമന്റ്.അഭിനയ രംഗത്തുനിന്നു വിട്ടുനില്‍ക്കുന്ന ലിസി ശക്തമായ കഥാപാത്രം ലഭിച്ചാല്‍ മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്.

 

 

Read more topics: # ലിസി
lissy share yoga video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES