Latest News

എം.എസ് ഡോണിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്;ലെറ്റ്സ് ഗെറ്റ് മാരീഡ് ഫാമിലി എന്റര്‍ടെയ്‌നറെന്ന് സൂചന

Malayalilife
എം.എസ് ഡോണിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്;ലെറ്റ്സ് ഗെറ്റ് മാരീഡ് ഫാമിലി എന്റര്‍ടെയ്‌നറെന്ന് സൂചന

ധോണി പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമ 'LGM' ലെറ്റ്സ് ഗെറ്റ് മാരീഡ്' ഒരുങ്ങുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു.രസകരമായ ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ ആസ്വദിക്കാന്‍ തയ്യാറാകൂ എന്ന് കുറച്ചു കൊണ്ടാണ് തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസായത്.

ധോണി എന്റര്‍ടൈന്മെന്റ്‌സിന്റെ ബാനറില്‍ എം എസ് ധോണിയും പങ്കാളി സാക്ഷിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ലെറ്റ്‌സ് ഗെറ്റ് മാരീഡ്.ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. രമേശ് തമിഴ്മണിയാണ് സംവിധാനം.

ചിത്രത്തിന്റെ ഷൂട്ടിങ് അവസാന പാദത്തിലാണ്. ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ചിത്രത്തില്‍ നിരവധി 'സര്‍പ്രൈസ് എലമെന്റുകള്‍' ഉണ്ടെന്നും അണിയറക്കാര്‍ വ്യക്തമാക്കി. 

ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയിനറായി ഒരുങ്ങുന്ന എല്‍ജിഎംല്‍ ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും

 

let get married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES