Latest News

കുഞ്ചാക്കോ ബോബന്‍ തന്റെ വാഹന ഗാരേജിലെത്തിച്ചത് 1.35 കോടി വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍; കുടുംബാംഗങ്ങള്‍ക്കൊപ്പം ഇഷ്ടവാഹനം സ്വന്തമാക്കുന്ന നടന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
കുഞ്ചാക്കോ ബോബന്‍ തന്റെ വാഹന ഗാരേജിലെത്തിച്ചത് 1.35 കോടി വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍; കുടുംബാംഗങ്ങള്‍ക്കൊപ്പം ഇഷ്ടവാഹനം സ്വന്തമാക്കുന്ന നടന്റെ ചിത്രങ്ങള്‍ വൈറല്‍

നൂറാം ചിത്രം 100 കോടി ക്ലബില്‍ കയറിയ സന്തോഷത്തിനു പിന്നാലെ ഇരട്ടിമധുരമായി തന്റെ സ്വപ്ന വാഹനങ്ങളില്‍ ഒന്ന് സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.മമ്മൂട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെയാണ് എസ്‌യുവികളിലെ ഐതിഹാസിക മോഡലായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെ ചാക്കോച്ചന്‍ ഗരാജിലെത്തിച്ചിരിക്കുന്നത്. 

കൊച്ചിയിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നും താരം വാഹനത്തിന്റെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അള്‍ട്ടിമേറ്റ് എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വകഭേദമായ HSE വേരിയന്റാണ് കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയിരിക്കുന്നത്.

താരത്തിന്റെ ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത ഡിഫന്‍ഡറാണ് സ്വന്തമാക്കിയത്. ഭാര്യ പ്രിയ, മകന്‍ ഇസഹാക്ക്, അമ്മ മോളി എന്നിവരോടൊപ്പം എത്തിയാണ് ചാക്കോച്ചന്‍ വാഹനം സ്വന്തമാക്കിയത്. താരങ്ങളായ രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ഗായത്രി ശങ്കര്‍, ഗായകന്‍ കെ.എസ്. ഹരിശങ്കര്‍, നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. കറുപ്പ് നിറമാണ് വാഹനം.

ഏകദേശം 1.35 കോടി രൂപയാണ് ലാന്‍ഡ് റോവറിന്റെ ഇതിഹാസ മോഡലായ ഡിഫന്‍ഡറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടൊയോട്ട വെല്‍ഫയര്‍, മിനി കൂപ്പര്‍, ലംബോര്‍ഗിനി പോലുള്ള ചാക്കോച്ചന്റെ വമ്പന്‍ കാര്‍ ശേഖരത്തിലേക്കാണ് ഇപ്പോള്‍ ഈ മസ്‌ക്കുലര്‍ എസ്യുവിയും കടന്നുവരുന്നത്

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ എത്തിയ 2018 ആണ് ചാക്കോച്ചന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ ചിത്രമായിരുന്നു 2018.പദ്മിനി, ചാവേര്‍ എന്നീ ചിത്രങ്ങളാണ് ചാക്കോച്ചന്‍ നായകനായി റിലീസിന് ഒരുങ്ങുന്നത്.
 

kunjakko boban bought land lover

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES