വിസ്താര എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ ആയി ജോലിയില്‍ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്താരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കൃതിക തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. 'ഔദ്യോഗികമായി വിസ്താര ക്യാബിന്‍ ക്രൂ ആയിരിക്കുന്നു,'' എന്ന് അഭിമാനത്തോടെയാണ് ഈ സന്തോഷ വിവരം കൃതിക ആരാധകരെ അറിയിച്ചത്.
സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയ താരം പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മഞ്ജുവാര്യരുടെ കുട്ടിക്കാലം അവതരിപ്പിച്ച കൃത്രിക അധികം വൈകാതെ മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മുഖമായി. പത്തിലേറെ മലയാള ചിത്രങ്ങളില്‍ കൃതിക ഇതുവരെ അഭിനയിച്ചിട്ടുണ്ട്.
'വില്ലാളിവീരന്‍' ആയിരുന്നു കൃതികയുടെ ആദ്യ ചിത്രം. ഇതില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍, ആദി, കൂദാശ, പത്താം വളവ് എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. മോഡലിങ് രംഗത്തും സജീവമാണ് കൃതിക.