Latest News

10,000 ത്തിലധികം ദിവസങ്ങള്‍; സിന്ധുവിനൊപ്പം ഈ സുന്ദരഭൂമിയില്‍, ഒപ്പം കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളും;ഇവിടെ ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര  നന്ദി പറഞ്ഞാലും മതിയാകില്ല;  28ാം വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കൃഷ്ണകുമാര്‍

Malayalilife
 10,000 ത്തിലധികം ദിവസങ്ങള്‍; സിന്ധുവിനൊപ്പം ഈ സുന്ദരഭൂമിയില്‍, ഒപ്പം കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളും;ഇവിടെ ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര  നന്ദി പറഞ്ഞാലും മതിയാകില്ല;  28ാം വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി കൃഷ്ണകുമാര്‍

ലയാള സിനിമയിലെ സ്റ്റാര്‍ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളും അടക്കം എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ്.  ഇപ്പോള്‍ 28ാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് കൃഷ്ണകുമാറും സിന്ധുവും. 28 വര്‍ഷം മുന്‍പത്തെ വിവാഹദിനത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്.  

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം

''28 വര്‍ഷങ്ങള്‍ക്കു മുന്‍പ്, രാവിലെ ഈ സമയത്തു അച്ഛന്‍-അമ്മ, ഇവര്‍ക്കൊപ്പം തിരുവനന്തപുരത്ത്, പട്ടത്തുള്ള വീട്ടില്‍ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള  ഒരുക്കത്തിലായിരുന്നു. സുഹൃത്തുക്കള്‍ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയില്‍ കാണുന്ന പോലെ കല്യാണചെക്കന്മാര്‍ക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തില്‍ സാധാരണ സംഭവിക്കുന്ന മറ്റു ചില കാര്യങ്ങള്‍ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു. നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു. അവളുടെ ജീവിതത്തിലെ വളരെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്ന്.

അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങനെയാണ്. ഞങ്ങള്‍ തമ്മില്‍ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകള്‍ രണ്ടു ദിശകളിലേക്കായിരുന്നു. പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ  ഒരു സമവായത്തിലെത്തും.

ഇന്നു രാവിലെ ഹാന്‍സുവിനെ സ്‌കൂളില്‍ വിട്ടിട്ടു, അവളുടെ പിറന്നാള്‍ ദിവസങ്ങളില്‍ ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു. ഇന്ന് ഡിസംബര്‍ 12, എന്താണ് ഇന്നത്തെ പ്രത്യേകത? ഡല്‍ഹിയിലെ തണുപ്പില്‍ തൊണ്ട നാശമായി സംസാരിക്കാന്‍ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാന്‍ ഓര്‍ത്തു നോക്കി. എന്താണ് ഡിസംബര്‍ 12നു ഇത്ര പ്രത്യേകത. പെട്ടെന്ന് ഒരു മെസേജ് തലയില്‍ നിന്നും വന്നു. ഇന്നാണ് കൃഷ്ണകുമാര്‍ നിങ്ങള്‍ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം.അതെ.. 28 വര്‍ഷം മുന്‍പ്... ഞാനത് പറഞ്ഞപ്പോള്‍ സിന്ധു ചിരിച്ചു... ഞാനും..

10000 ത്തിന് പുറത്തു ദിവസങ്ങള്‍, ഈ സുന്ദരഭൂമിയില്‍ ഒരുമിച്ചു യാത്രചെയ്യാന്‍ ദൈവം അവസരം തന്നു. കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു. ഇവിടെ ജീവിക്കാന്‍ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര  നന്ദി പറഞ്ഞാലും മതിയാവില്ല. ഒപ്പം ഞങ്ങളെ സ്‌നേഹിച്ച ഞങ്ങളുടെ നന്മയ്ക്കായി പ്രാര്‍ഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യര്‍ ഉണ്ട് ഇവിടെ. എല്ലാവര്‍ക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു.''
 

krishna kumar and sindhu celebrate 28th wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക