Latest News

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന് ജന്മദിന സമ്മാനം; മിസ് ഇന്ത്യയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു

Malayalilife
topbanner
തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന് ജന്മദിന സമ്മാനം; മിസ് ഇന്ത്യയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള താപുത്രിയാണ് മേനകയുടെയും സുരേഷിന്റെയും മകള്‍ കീര്‍ത്തി സുരേഷ്. ഇന്നാണ് താരത്തിന്റെ ജന്മദിനം. വിശേ, ദിവസമായി ഇന്ന് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന, നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമാണ് 'മിസ് ഇന്ത്യ'. താരത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയത്. താരത്തിന്റെ ഇരുപതാമത്തെ ചിത്രമാണ് `മിസ് ഇന്ത്യ. മഹേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി സുരേഷ് മറ്റൊരു ശക്തമായ കഥാപാത്രത്തെയായിരിക്കും ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. ചിത്രത്തിന് സംഗീതം നല്‍കുന്നത് തമന്‍ ആണ്. കീര്‍ത്തിയുടെ മാതാപിതാക്കളായി നരേഷും, നാദിയയും ചിത്രത്തില്‍ അഭിനയിക്കും. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരുന്നു. കോവിഡ് കാരണം റിലീസ് താമസിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും.

Read more topics: # keerthi suresh,# miss india movie,# poster
keerthi suresh miss india movie poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES