മേശപ്പുറത്ത് വച്ചിരിക്കുന്ന അലങ്കാര ബൗളില്‍ താളംപിടിക്കുന്ന വീഡിയോ പങ്ക് വച്ച് കമല്‍ഹസന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, കൊറിയോഗ്രാഫര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങി നിരവധി റോളുകളില്‍ തിളങ്ങിയ നടന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
റിഥം സെക്ഷന്‍ എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ബൗളില്‍ താളം പിടിക്കുന്ന കമല്‍ ഹാസനെ വീഡിയോയില്‍ കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തുന്നത്. ഓള്‍ റൗണ്ടര്‍, ഇദ്ദേഹത്തിന് ചെയ്യാനറിയാത്ത കാര്യങ്ങളുണ്ടോ?, ക്രിയേറ്റീവായ മനുഷ്യന്‍, സകല കലാവല്ലഭന്‍, എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകള്‍.