പ്രണയ വേദനയുണ്ടായിട്ടുണ്ട്; അത് തനിക്ക് വലിയ അനുഭവമായിരുന്നു; കാളിദാസ് ജയറാം

Malayalilife
പ്രണയ വേദനയുണ്ടായിട്ടുണ്ട്; അത് തനിക്ക് വലിയ അനുഭവമായിരുന്നു; കാളിദാസ് ജയറാം

ലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റെയും പാര്‍വ്വതിയുടെയും. പ്രിയപ്പെട്ടതിനൊപ്പം തന്നെ ഏറ്റവും വലിയ മാതൃകാ താരകുടുംബം കൂടെയാണ് ഇവരുടെത്. ഇത്രയും വര്‍ഷക്കാലം യാതൊരു പരിഭവങ്ങളും ഇല്ലാതെയാണ് ഇവരുടെ കുടുംബജീവിതം മുന്നോട്ട പോയത്. പാര്‍വ്വതിക്കും ജയറാമിനും ലഭിക്കുന്ന അതേ പരിഗണന തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും കിട്ടുന്നത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകന്‍ കാളിദാസനും സിനിമയില്‍ മുഖം കാണിച്ചപ്പോള്‍ ആരാധകര്‍ അത് ഏറ്റെടുത്തു. ഇപ്പോള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കാളിദാസ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. എന്നാൽ ഇപ്പോൾ  തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തന്റെ  ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ആദ്യത്തെ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ അവർ സന്തോഷമായി കുട്ടിയും കുടുംബവുമായി ജീവിക്കുന്നുവെന്നാണ് കാളിദാസ് പറയുന്നത്. ആദ്യമായി കൊടുത്ത പ്രണയ സമ്മാനത്തെക്കുറിച്ചും കാളിദാസ് പറയുന്നുണ്ട്. ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നെന്നും അന്ന് ആ പ്രായത്തിൽ എന്തു കൊടുക്കണമെന്ന് അറിയില്ലായിരുന്നു. 

പ്രണയിനിയെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറുകയും ചെയ്തു. പ്രണയ വേദനയുണ്ടായിട്ടുണ്ട്. അത് തനിക്ക് വലിയ ലേണിംഗ് അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ ഇപ്പോൾ അതിൽ നിന്നെല്ലാം  താൻ മാറിയെന്നും ഇന്നും അതിൻ്റെ നല്ല ഓർമ്മകൾ താൻ സൂക്ഷിക്കുന്നുണ്ട്. പ്രണയത്തിന്റെ മൂല്യം അളക്കാൻ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തിൽ പ്രണയം വേണമെന്നും കാളിദാസ് കൂട്ടിച്ചേർത്തു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗർഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ.

kalidas jayaram words about first love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES