തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദനപ്രവാഹമാണ് എത്തുന്നത്. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്‌നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ് ആന്തോളജിയില്‍. നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയ പാവ കഥൈകളില്‍ സുധ കൊങ്കര സംവിധാപം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം തങ്ങളെ കരയിച്ചെന്ന് സിനിമ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളില്‍ കാളിദാസിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തമിഴ് സിനിമാ പ്രേക്ഷകരും പറയുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ വിജയത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും കുടുംബത്തോടും ഒപ്പം വിജയം ആഘോഷിക്കുകയാണ് കാളിദാസ്.