ബ്രഹ്മപുരം തീപിടിത്തെ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ സിനിമയാക്കുന്ന പുതിയ ചിത്രം 'ഇതുവരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ ആണ് നായകനായെത്തുന്നത്. അനില്‍ തോമസാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
തീപിടിത്തം പ്ലാന്റിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് സൂചന. ടൈറ്റസ് പീറ്റര്‍ ആണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം മറയൂരില്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തീയുടെയും പുകയുടെ പശ്ചാത്തലത്തില്‍ കലാഭവന്‍ ഷാജോണിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ നടനരാജന്‍ ആണ്. കോസ്റ്റ്യൂംസ് ഇന്ദ്രന്‍സ് ജയന്‍ ആണ്. പ്രതാപന്‍ കല്ലിയൂരാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. 'സന്തോഷം' എന്ന ചിത്രമാണ് കലാഭവന്‍ ഷാജോണിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തിന്റെ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസം ചിത്രത്തില്‍ പറയുന്നു. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ' മിന്നാമിനുങ്ങ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ തോമസ്.