Latest News

ഭാവി വരനൊപ്പമുള്ള ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍; ഒപ്പം ഡയമണ്ട് നിശ്ചയമോതിര ചിത്രവും; രണ്ടുവര്‍ഷമായി പ്രണയിക്കുന്ന കാജലിന്റെയും ഗൗതമിന്റെയും വിവാഹം വെള്ളിയാഴ്ച

Malayalilife
ഭാവി വരനൊപ്പമുള്ള ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍; ഒപ്പം ഡയമണ്ട് നിശ്ചയമോതിര ചിത്രവും; രണ്ടുവര്‍ഷമായി പ്രണയിക്കുന്ന കാജലിന്റെയും ഗൗതമിന്റെയും വിവാഹം വെള്ളിയാഴ്ച

മിഴ്, തെലുങ്ക് സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. പല മൊഴിമാറ്റ ചിത്രങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും കാജല്‍ മലയാളികള്‍ക്ക് പരിചിതയുമാണ്. അതീവ സുന്ദരിയാണ് താരം അതിനാല്‍ തന്നെ അവിവാഹിതയായ കാജലിന് നിരവധി ആരാധകരാണ് ഉള്ളത്. 35 വയസായിട്ടും അവിവാഹിതയായി തുടരുന്ന കാജല്‍ താന്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്ത  ദിവസങ്ങള്‍ക്ക് മുമ്പാണ് ആരാധകരുമായി പങ്കുവച്ചത്. നടി തന്നെയാണ് തന്റെ കല്യാണം ഉറപ്പിച്ച കാര്യവും കല്യാണതീയതിയും പുറത്തുവിട്ടത്.

ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് കാജലിന്റെ വരന്‍.മുംബൈ സ്വദേശിയാണ് ഗൗതം കിച്ച്‌ലു. ഒക്ടോബര്‍ 30 ന് മുംബൈയില്‍ അവരുടെ അടുത്ത കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം നടക്കും. കുട്ടിക്കാലം മുതല്‍ പരിചയക്കാരാണ് ഇരുവരും ഈ അടുപ്പമാണ് വിവാഹത്തിലും എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വളരെ ലളിതമായ ചടങ്ങായിരുന്നു. നിശ്ചയത്തിന് പിന്നാലെ ഇതാദ്യമായി ഇതാ തന്റെ ഭാവി വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കാജല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കാജല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ ഡയമണ്ട് നിശ്ചയമോതിരത്തിന്റെ ചിത്രങ്ങളും കാജല്‍ പങ്കുവച്ചിട്ടുണ്ട്. ആരാധകര്‍ക്കുള്ള ദസറ ആശംസയ്‌ക്കൊപ്പമാണ് കാജല്‍ ഗൗതമിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചത്. ആരാധകര്‍ക്കുള്ള താരത്തിന്റെ സര്‍പ്രൈസ് ആയി മാറി ഈ ചിത്രങ്ങള്‍. 

ഒക്ടോബര്‍ 30 നാണ് കാജലും ഗൗതവും വിവാഹിതരാകുന്നത്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ചടങ്ങിനെത്തുക. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയ്യടുത്ത് ഇരുവരും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് കാജല്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ 2, ആചാര്യ തുടങ്ങിയ ചിത്രങ്ങള്‍ അണിയറയിലുണ്ട്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ കാജലിന്റേതായി ഇറങ്ങാനിരിക്കുകയാണ്.

2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജല്‍ അഭിനയരംഗത്തേയ്ക്ക് എത്തിയത്. മുംബൈ നഗരത്തില്‍ സുമന്‍ അഗര്‍വാളിന്റേയും വിനയ് അഗര്‍വാളിന്റേയും മകളായാണ് കാജല്‍ ജനിച്ചത്. സഹോദരി നിഷ അഗര്‍വാള്‍ തെലുഗു ചലച്ചിത്രങ്ങളിലും കസിന്‍സ്, ഭയ്യാ ഭയ്യാ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നിഷ. 2013ല്‍ നിഷയുടെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ കാജലിന്റെ വിവാഹം ആകാംഷയോടെ കാത്തിരിക്കയായിരുന്നു ആരാധകര്‍ മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍ മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും കാജല്‍ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

@kajalaggarwalofficial flaunts her engagement ring!!! ❤️ #kajalagarwal #wedding

A post shared by BollywoodShaadis.com (@bollywoodshaadis) on


 

kajal aggarwal shares pic with gautam kitchlu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക