Latest News

ശങ്കര്‍ കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2'വിലെ കഥാപാത്രത്തിനായി കളരി പഠനം നടത്തി കാജല്‍ അഗര്‍വാള്‍; അമ്മയായി മാസങ്ങള്‍ക്ക് പിന്നാലെ സിനിമയില്‍ സജീവമാകാന്‍ നടി

Malayalilife
ശങ്കര്‍ കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍ 2'വിലെ കഥാപാത്രത്തിനായി കളരി പഠനം നടത്തി കാജല്‍ അഗര്‍വാള്‍; അമ്മയായി മാസങ്ങള്‍ക്ക് പിന്നാലെ സിനിമയില്‍ സജീവമാകാന്‍ നടി

ളരിപ്പയറ്റ് അഭ്യസിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച് തെന്നിന്ത്യന്‍ നടി കാജള്‍ അഗര്‍വാള്‍. കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 വിന് വേണ്ടിയാണ് നടി കളരി അഭ്യസിക്കുന്നത്. കാജള്‍ പുറത്തുവിട്ട ചിത്ര
ങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി താരം ഇപ്പോള്‍ തിരുപ്പതിയിലാണ്. കാജലും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും പ്രശസ്തമായ തിരുപ്പതി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.കുഞ്ഞിന് ജന്മം നല്‍കി ആറ് മാസത്തിന് ശേഷമാണ് കാജല്‍ വീണ്ടും സിനിമാരംഗത്തേയ്ക്ക് തിരിച്ചെത്തുന്നത്. 

കളരിപ്പയറ്റ് പരിശീലിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. വാളും പരിചയും കൊണ്ടുള്ള അഭ്യാസ മുറയും, മറ്റ് അഭ്യാസങ്ങളുടെ പരിശീലനവുമാണ് കാജള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കളരിപ്പയറ്റ് അഭ്യസിച്ചുവരികയാണെന്ന് താരം. ഇടയ്ക്കിടെ ബ്രേക്ക് എടുക്കേണ്ടതായി വന്നിട്ടുണ്ടെങ്കിലും മൂന്ന് വര്‍ഷമായി  കളരി പഠിക്കുകയാണെന്ന് താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

അല്‍പ്പം കഠിനമാണെങ്കിലും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി കളരിപ്പയറ്റ് ഏറെ നല്ലതാണെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കുന്നുണ്ട്..യുദ്ധ ഭൂമിയില്‍ പരിശീലിക്കേണ്ട ഒന്നാണ് കളരി. മാസനികവും ശാരീരികവുമായ ആരോഗ്യം  ആരോഗ്യം വേണ്ടവര്‍ക്ക് കളരി അഭ്യാസം മികച്ച വ്യായാമ മുറയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ കളരി അഭ്യസിക്കുന്നു. വളരെ ക്ഷമയോടെയും ഉത്സാഹത്തോടെയുമാണ് താന്‍ കളരി പഠിച്ചെടുത്തത്. തന്നെ പഠിപ്പിക്കുന്ന മാസ്റ്റേഴ്സിന് നന്ദിയെന്നും കാജള്‍ അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


 

kajal aggarwal learns kalari for indian 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES