Latest News

ഞാന്‍ മൊറോക്കോയില്‍ കണ്ടുമുട്ടിയ ആണ്‍കുട്ടിയും ഒട്ടകത്തിന്റെ കുഞ്ഞും; മജീദിനെയും ഹസ്സനെയും പരിചയപ്പെടുത്തി മോറോക്കന്‍ കാഴ്ചകളുമായി ജീത്തു ജോസഫ്

Malayalilife
ഞാന്‍ മൊറോക്കോയില്‍ കണ്ടുമുട്ടിയ ആണ്‍കുട്ടിയും ഒട്ടകത്തിന്റെ കുഞ്ഞും; മജീദിനെയും ഹസ്സനെയും പരിചയപ്പെടുത്തി മോറോക്കന്‍ കാഴ്ചകളുമായി ജീത്തു ജോസഫ്

ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് റാം. ട്വല്‍ത്ത് മാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേഷനുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. കൊവിഡ് മഹാമാരി കാരണം മാറ്റിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ മോറോക്കോയില്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇവിടെ നിന്നും ജീത്തു പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

മോറോക്കോയില്‍ വച്ച് കണ്ട ഒരു കുട്ടിയുടെ വീഡിയോയാണ് സംവിധായകന്‍ പങ്കുവച്ചത്. 'ഞാന്‍ മൊറോക്കോയില്‍ കണ്ടുമുട്ടിയ ആണ്‍കുട്ടിയും ഒട്ടകത്തിന്റെ കുഞ്ഞും. ആണ്‍കുട്ടിയുടെ പേര് മജീദ്, ഒട്ടകത്തിന്റെ പേര് ഹസ്സന്‍', എന്നാണ് ജീത്തു ജോസഫ് ചിത്രത്തിനൊപ്പം കുറിച്ചത്.

അതേസമയം, റാമിന്റെ ഷൂട്ട് ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് ജീത്തു ജോസഫ് അറിയിച്ചിരുന്നു. റാമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഇപ്പോള്‍ മൊറോക്കയില്‍ ചിത്രീകരിക്കുന്നത്.

'കൂമന്‍' എന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായകന്‍. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലി ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചിരുന്നില്ല. ഉദയകൃഷ്ണ ആയിരുന്നു തിരക്കഥ. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയ ചിത്രത്തില്‍ ഹണി റോസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. എലോണ്‍ എന്ന ഷാജി കൈലാസ് ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 

jeethu joseph share morocco visual

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES