12 ത്ത് മാനിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് റാം. ദൃശ്യം 2 നു മുന്‍പേ പുറത്തെത്തേണ്ടിയിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയതോടെ ജീത്തു മറ്റു ചിത്രങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ റാമിന്റെ ലണ്ടന്‍ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ലോകപ്രശസ്തമായ റാം എന്ന വാഹനനിര്‍മ്മാതാക്കളുടെ 1500 ക്ലാസിക് പിക്ക് അപ്പ് വാഹനത്തിനു മുന്‍പില്‍ നിന്നുള്ള സ്വന്തം ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.
റാമിന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുകയാണ്. ഒരാഴ്ചയില്‍ കൂടുതല്‍ ലണ്ടനില്‍ റാമിന്റെ ചിത്രീകരണമുണ്ട്. അതിനുശേഷം മടങ്ങിയെത്തുന്ന മോഹന്‍ലാലും ജീത്തു ജോസഫും സംഘവും ഏതാനും ദിവസങ്ങള്‍ക്കുശേഷം അടുത്ത ഷെഡ്യൂളിനായി മൊറോക്കയിലേക്ക് പോവും. അവിടെ 40 ദിവസത്തെ ചിത്രീകരണമുണ്ട്.
തിരിച്ചെത്തുന്ന സംഘം ചെറിയ ഇടവേളയ്ക്കുശേഷം ടുണീഷ്യയിലേക്ക് പുറപ്പെടും. അവിടെ അഞ്ചുദിവസത്തെ ചിത്രീകരണത്തോടെ പൂര്‍ത്തിയാവും. തൃഷ, ഇന്ദ്രജിത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്‍, ദുര്‍ഗകൃഷ്ണ ഉള്‍പ്പെടെ വന്‍താരനിര അണിനിരക്കുന്നുണ്ട്.