Latest News

റാമില്‍ ലാലേട്ടന്‍ മീശ പിരിക്കുമോയെന്ന് ആരാധകന്‍! കഥാപാത്രം താടിയും മീശയും ഒകെ ഉളള ആളായതിനാല്‍ പിരിക്കാനും ,പിരിക്കാതെ ഇരിക്കാനും കഴിയുമെന്ന് നടന്‍; ചിത്രത്തിലെക്ക് നായികയായി തൃഷയെ തെരഞ്ഞെടുത്തത് അധികം കണ്ട് പരിചയമില്ലാത്ത താരം വേണമെന്നതിനാല്‍; ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
 റാമില്‍ ലാലേട്ടന്‍ മീശ പിരിക്കുമോയെന്ന് ആരാധകന്‍! കഥാപാത്രം താടിയും മീശയും ഒകെ ഉളള ആളായതിനാല്‍ പിരിക്കാനും ,പിരിക്കാതെ ഇരിക്കാനും കഴിയുമെന്ന് നടന്‍; ചിത്രത്തിലെക്ക് നായികയായി തൃഷയെ തെരഞ്ഞെടുത്തത് അധികം കണ്ട് പരിചയമില്ലാത്ത താരം വേണമെന്നതിനാല്‍; ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അണിയറ പ്രവര്‍ത്തകര്‍ സിനിമയുടെ ടൈറ്റില്‍ ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പേര് പുറത്ത് വന്നതോടെ ആരാധകരും ആകാംക്ഷയിലാണ്.

റാം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്.തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് ഇത്തവണ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഹേയ് ജൂഡ് എന്ന സിനിമയ്ക്ക് ശേഷമാണ് തൃഷ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞുളള പത്രസമ്മേളനത്തില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് വൈറലായി മാറുകയാണ്.
ലാലേട്ടന്‍ ഈ ചിത്രത്തില്‍ മീശ പിരിക്കുമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത് താടിയും മീശയും ഒകെ ഉളള ഒരാളാണ് എന്നും അതുകൊണ്ട് പിരിക്കാം,പിരിക്കാതെ ഇരിക്കാം എന്നാണ്. മോഹന്‍ലാലിന്റെ രസകരമായ മറുപടി ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു. 

ദൃശ്യം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നത്. ദൃശ്യം ഇന്‍ഡസ്ട്രി ഹിറ്റായതി്ന് പുറമെ നിരവധി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ചൈനീസ് പതിപ്പ് അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. സിനിമ ചൈനയിലും വലിയ വിജയം നേടിയതായി മോഹന്‍ലാല്‍ തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ജീത്തു ജോസഫ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയിലാണ് ആരംഭിക്കുന്നത്. കേരളം, ഡല്‍ഹി, ചെന്നൈ, കൊളംബോ, കെയ്റോ, ഇസ്താംബുള്‍, ലണ്ടന്‍ തുടങ്ങിയിവിടങ്ങിലാണ് സിനിമയുടെ ഷൂട്ടിംഗ് നടക്കുക. തന്റെ കരിയറിലെ എറ്റവും വലിയ ചിത്രമായിരിക്കും ഇതെന്ന് ജീത്തു ജോസഫ് തുറന്നുപറഞ്ഞിരുന്നു. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിളള, സുധന്‍ എസ് പിളള,ഗണേഷ് വി പിളള തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 

mohanlal jeethu joseph movie ram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES