Latest News

ആനക്കുട്ടിക്ക് വേണ്ടി മകനോട് അടി കൂടി ചാക്കോച്ചന്‍; ഇസഹാക്കിന്റെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ ഇങ്ങനെ

Malayalilife
 ആനക്കുട്ടിക്ക് വേണ്ടി മകനോട് അടി കൂടി ചാക്കോച്ചന്‍; ഇസഹാക്കിന്റെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ ഇങ്ങനെ


നിരവധി ചികിത്സകള്‍ക്കും കണ്ണീരിനും നേര്‍ച്ചകള്‍ക്കുമൊടുവിലാണ് ചാക്കോച്ചനും പ്രിയയും ഇസഹാക്ക് ജനിച്ചത്. നീണ്ട 14 വര്‍ഷം ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ അനുഭവിച്ച ദുഖം അടുത്ത സുഹൃത്തുകള്‍ മാത്രമാണ് അറിഞ്ഞിരുന്നത്. ഇസഹാക്ക് ജനിച്ച ശേഷമാണ് ഒരു കുഞ്ഞിന് വേണ്ടി തങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയത്. ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ എന്ന ഇസുവിന്റെ ജനനത്തിന് ശേഷം ഭാഗ്യവര്‍ഷമാണ് ചാക്കോച്ചന് ഉണ്ടായത്. അദ്ദേഹം കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി എത്തിയ വൈറസും നായകനായി എത്തിയ അഞ്ചാം പാതിരയും 2019ലെ തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്‍ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയെന്നും നില്‍ക്കാന്‍ പഠിച്ചെന്നുമൊക്കെ ചിത്രങ്ങളിലൂടെ ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു.

ഈ ലോക്ഡൗണ്‍ കാലത്ത് മകനൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍. ഇസഹാക്കിന്റെ മാമോദീസ ചടങ്ങെല്ലാം വന്‍ താരനിര പങ്കെടുത്ത ആഘോഷമായിരുന്നു. എന്നാല്‍ ഇസഹാക്കിന്റെ ആദ്യ പിറന്നാളില്‍ ലോക്ഡൗണായതിനാല്‍ വീട്ടിലെ ചെറിയചടങ്ങിലാണ് ആഘോഷങ്ങള്‍ നടത്തിയത്. മകന്‍ പിറന്ന ശേഷം അടുത്തിരിക്കാന്‍ അധികം അവസരങ്ങള്‍ ഇല്ലാതിരുന്ന ചാക്കോച്ചന്‍ ലോക്ഡൗണില്‍ മകനൊപ്പമാണ് ഓരോ നിമിഷവും ചിലവിടുന്നത്. മകനെ ഉറക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം ചാക്കോച്ചനും പ്രിയയും ചേര്‍ന്നാണ്. ഇസഹാക്ക് എത്തിയ ശേഷം പ്രിയയില്‍ പോലും വലിയ മാറ്റമാണ് ഉണ്ടായത്. മക്കളില്ലാത്തതിന്റെ പേരില്‍ പല ചടങ്ങുകളിലും പ്രിയ കുത്തുവാക്കുകള്‍ നേരിട്ടിരുന്നു. ഇതോടെ പല പരിപാടികളില്‍ നിന്നും പ്രിയ സ്വയം മാറി നിന്നിരുന്നു. ഇപ്പോള്‍ ഇസഹാക്കിന്റെ ചിത്രങ്ങളില്‍ പ്രിയയുടെ കണ്ണുകളിലെ തിളക്കവും സന്തോഷവും ആരാധകരും തിരിച്ചറിയുന്നുണ്ട്. ഇപ്പോള്‍ മകനൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. ഫുട്ബാള്‍ കളിക്കുന്ന ഇസഹാക്കിന്റെ ചിത്രം നേരത്തെ ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഒരു ആനയുടെ കളിപ്പാട്ടത്തിനായി മകനൊട് വഴക്കുണ്ടാക്കുന്ന ചിത്രം പങ്കുവച്ചിരിക്കയാണ് ചാക്കോച്ചന്‍. ഒരു കുഞ്ഞ് ആനയെ പിടിച്ചിരിക്കുന്ന ഇസഹാക്കിന്റെയും ചാക്കോച്ചന്റെയും കൈകളുടെ ചിത്രമാണ് ഇത്.
നിന്റെ അപ്പനാടാ പറയുന്നത് ....
ആനക്കുട്ടിയെ ??എനിക്കു താടാ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി ചാക്കോച്ചന്‍ ചേര്‍ത്തിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്. അപ്പന്റെ അല്ലേ മോന്‍ എങ്ങനെ തരാണാണെന്നും അപ്പനായാലും അപ്പന്റെ കുട്ടികളി മാറ്റില്ല അല്ലേ എന്നൊക്കെയാണ് രസകരമായ കമന്റുകള്‍.


 

isahaak kunchako boban lockdowndays

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക