ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച, ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഉടല്‍' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 5 മുതല്‍ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകക്ക് സൈന പ്ലേയാണ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി തിയറ്ററുകളിലാകെ ഭീതി പടര്‍ത്തിയ 'ഉടല്‍' രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം പ്രമേയം, ദൃശ്യാവിഷ്‌ക്കാരം, കഥാപശ്ചാത്തലം, ഭാവപ്രകടനം എന്നിവയാല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം ഗംഭീര അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ദിലീപ് നായകനായെത്തുന്ന 'തങ്കമണി'യാണ് രതീഷ് രഘുനന്ദന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങി നില്‍ക്കുന്ന പുതിയ ചിത്രം.
റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒടിടിയിലേക്ക് എത്താത്ത ചിത്രങ്ങളുടെ പട്ടികയിലായിരുന്നു 'ഉടല്‍' ഇതുവരെ. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഒടിടി റിലീസ് വൈകിയതെന്ന് നിര്‍മ്മാതാക്കള്‍ അറിക്കുകയും ചെയ്തിരുന്നു. പ്രവീണും ബൈജു ഗോപാലനുമാണ് 'ഉടല്‍'ന്റെ സഹനിര്‍മ്മാതാക്കള്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി. ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.
കുട്ടിച്ചായനായ് ഇന്ദ്രന്‍സ് അസാമാന്യ പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ കിരണ്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ചത്. ഷൈനി ചാക്കോയായ് ദുര്‍ഗ കൃഷ്ണ വേഷമിട്ടു. ജൂഡ് ആന്റണി ജോസഫാണ് മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്തത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് കൈകാര്യം ചെയ്തു. വില്യം ഫ്രാന്‍സിസിന്റെതാണ് സംഗീതം.