Latest News

കുഞ്ഞുടുപ്പിന്റെ ചിത്രം പങ്ക് വച്ച് അമ്മയാകാന്‍ പോകുന്ന സന്തോഷം അറിയിച്ച് നടി ഇല്യാന ഡിക്രൂസ്; അഭിനന്ദനങ്ങള്‍ക്കൊപ്പം കുഞ്ഞിന്റെ അച്ചനെ കുറിച്ചുള്ള ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയയും

Malayalilife
കുഞ്ഞുടുപ്പിന്റെ ചിത്രം പങ്ക് വച്ച് അമ്മയാകാന്‍ പോകുന്ന സന്തോഷം അറിയിച്ച് നടി ഇല്യാന ഡിക്രൂസ്; അഭിനന്ദനങ്ങള്‍ക്കൊപ്പം കുഞ്ഞിന്റെ അച്ചനെ കുറിച്ചുള്ള ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയയും

ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള നടിയാണ് ഇല്യാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ആണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്്.

അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് നടി കുറിച്ചതാണ് ചര്‍ച്ചയാകുന്നത്.ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും 'മാമ' എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'നിന്നെ കാണാനായി ഇനിയും കാത്തിരിക്കാന്‍ വയ്യ' എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

എന്നാല്‍ തന്റെ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇല്യാന പങ്കുവെച്ചിട്ടില്ല. ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന്‍ സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കത്രീനയുടെ ഏക സഹോദരനാണ് സെബാസ്റ്റ്യന്‍.

ഫര്‍ണിച്ചര്‍ ഡിസൈനറായ സെബാസ്റ്റ്യന്‍ ലണ്ടനിലാണ് താമസം. എന്നാല്‍ അഭ്യൂഹങ്ങളോട് ഇല്യാന പ്രതികരിച്ചിരുന്നില്ല. നേരത്തെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ബന്ധത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.

സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്ന ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ആത്മഹത്യാ പ്രവണത വരെ തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017-ല്‍ തുറന്നു പറഞ്ഞിരുന്നു.

ileana dcruz has announced her pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക