ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ രണ്ടാം വിവാഹ വാര്‍ത്തകളാണ് ബോളിവുഡില്‍ ചര്‍ച്ചയാകുന്നത്. ഏറെനാളായി സബ ആസാദുമായി ഡേറ്റിംഗിലാണ് താരം. 49കാരനായ ഹൃത്വിക് റോഷന്റെയും 37കാരിയായ സബയുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇരു വീട്ടുകാരുടെയും സമ്മതത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഇതുവരെ.
ഇപ്പോള്‍ ബന്ധുക്കളുടെ അനുമതി ലഭിച്ചത്രേ. കഴിഞ്ഞ വര്‍ഷമാണ് ഹൃത്വിക്കും സബയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇന്റീരിയര്‍ ഡിസൈനറായ സൂസൈന്‍ ഖാനെ 2000ല്‍ ആണ് ഹൃത്വിക് ആദ്യം വിവാഹം ചെയ്തത്.2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനം ഇരുവര്‍ക്കും വളരെ ബുദ്ധിമുട്ടായിരുന്നെന്നും ഇനി പുനര്‍വിവാഹം ഉണ്ടാകില്ലെന്നും പിന്നീട് ഹൃത്വിക് പറഞ്ഞു. ഹൃത്വിക് റോഷനും സുസൈന്‍ ഖാനും രണ്ട് ആണ്‍മക്കളുണ്ട്.
പിരിഞ്ഞ ശേഷവും ഇവര്‍ സുഹൃത്തുക്കളായി തുടര്‍ന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് ഇരുവരും ഒരുമിച്ച് എത്താറുണ്ട്. ഹൃതിക്കിനെ പോലെ സൂസനും മറ്റൊരു ബന്ധത്തിേലേക്ക് കടന്നു. നടന്‍ അര്‍സ്ലന്‍ ഗോണിയാണ് സൂസന്‍ ഖാന്റെ കാമുകന്‍.